വടകര: വേനല്‍ കനത്തതോടെ പതിവുപോലെ വടകര നഗരത്തില്‍ കുടിക്കാന്‍ ഉപ്പു വെള്ളമെത്തി. രണ്ട്
ദിവസത്തിലേറെയായി നഗരത്തില്‍ വാട്ടര്‍ അതോറിറ്റി കുടിക്കാന്‍ വിതരണം ചെയ്യുന്നത് ഉപ്പുകലര്‍ന്ന വെള്ളമാണ്. കുടിക്കാനും പാകം ചെയ്യാനും പറ്റാത്ത വിധം ഉപ്പിന്റെ അംശം കൂടി വരികയാണ.്
വേനല്‍ കനക്കുന്ന ഫെബ്രുവരി മുതല്‍ വടകര നഗരത്തില്‍ ഇതായിരിക്കും അവസ്ഥ. മെയ് വരെ ഇതു തുടരും.
വേനല്‍ക്കാലത്ത് കടല്‍വെള്ളം കുറ്റ്യാടി പുഴ വഴി ഗുളികപ്പുഴയിലൂടെ വാട്ടര്‍ അതോറിറ്റിയുടെ പമ്പിംഗ് വഴി വടകരയില്‍ വിതരണത്തിനെത്തുകയാണ്. എത്രയോ വര്‍ഷമായി വടകരനഗരവാസികള്‍ ഈ ദുരിതം പേറുകയാണ്. പലരും അന്യരുടെ കിണറിനെ ആശ്രയിക്കേണ്ടി വരികയോ കാശ് കൊടുത്ത് കുപ്പി വെള്ളം
വാങ്ങുകയോ ചെയ്യേണ്ട അവസ്ഥ.
പുഴയിലൂടെ ഉപ്പു വെള്ളം കയറുന്നത് തടയാന്‍ പെരിഞ്ചേരി കടവില്‍ റഗുലേറ്റര്‍ കം ബ്രിഡ്ജ് യാഥാര്‍ഥ്യമാക്കേണ്ടതുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ് പണി തുടങ്ങിയതല്ലാതെ നിര്‍മാണം പൂര്‍ത്തിയാട്ടില്ല. ഇക്കാരണത്താല്‍ വേനല്‍ക്കാലത്ത് വടകരക്കാര്‍ക്ക് ഉപ്പ് വെള്ളം വിതരണം ചെയ്യാന്‍ വാട്ടര്‍ അതോറിറ്റി നിര്‍ബന്ധിതമാവുന്നു.
ഈ പ്രശ്‌നത്തിന് വാട്ടര്‍ അതോറിറ്റിയും ഇറിഗേഷന്‍ വകുപ്പും ശാശ്വത പരിഹാരം കാണണമെന്നു യുഡിഎഫ് മുനിസിപ്പല്‍ കൗണ്‍സില്‍ പാര്‍ട്ടി ആവശ്യപ്പെട്ടു. വാട്ടര്‍ അതോറിറ്റിയുടെയും ഇറിഗേഷന്റേയും ഓഫീസുകള്‍ക്ക്
മുന്നില്‍ യുഡിഫ് ജനപ്രതിനധികള്‍ ശക്തമായ സമരവുമായി രംഗത്തിറങ്ങുമെന്നു യോഗം മുന്നറിയിപ്പു നല്‍കി. വി.കെ.അസീസ്, എ.പ്രേമകുമാരി, പി.വി.ഹാഷിം, പി.രജനി എന്നിവര്‍ സംസാരിച്ചു.