മുംബൈ: താനൂരില്‍ നിന്നു ബുധനാഴ്ച കാണാതായ പ്ലസ് ടു വിദ്യാര്‍ഥിനികളെ കണ്ടെത്തി. മഹാരാഷ്ട്രയിലെ
ലോണാവാല സ്റ്റേഷനില്‍ നിന്നാണ് റെയില്‍വേ പോലീസ് പെണ്‍കുട്ടികളെ കണ്ടെത്തിയത്. ചെന്നൈ- എഗ്മോര്‍ എക്‌സ്പ്രസില്‍ യാത്ര ചെയ്യുകയായിരുന്നു ഇരുവരും. കേരള പോലീസ് നല്‍കിയ ഫോട്ടോയില്‍ നിന്നാണ് റെയില്‍വേ പോലീസ് കുട്ടികളെ തിരിച്ചറിഞ്ഞത്.
കുട്ടികള്‍ സുരക്ഷിതരാണെന്നും പുനെ ആര്‍പിഎഫ് ഓഫീസിലേക്ക് ഇരുവരേയും കൊണ്ടു പോയിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി. മുംബൈ പോലീസിന്റെ സഹായത്തോടെ കുട്ടികളെ നാട്ടില്‍ തിരിച്ചെത്തിക്കാനുള്ള ശ്രമത്തിലാണ് കേരള പോലീസ്. ഇതിനായി താനൂര്‍ പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.
കുട്ടികളെ കാണാനില്ലെന്നു പരാതി ലഭിച്ചതിനു പിന്നാലെ പോലീസ്
അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. അതിനിടെയാണ് കുട്ടികള്‍ മുംബൈയിലെ പന്‍വേലില്‍ എത്തിയതായി പോലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. എടവണ്ണ സ്വദേശിയായ യുവാവിനൊപ്പം ഇരുവരും അവിടെ എത്തിയെന്നാണ് പോലീസ് നല്‍കിയ വിവരം. പെണ്‍കുട്ടികള്‍ പന്‍വേലിലെ ബ്യൂട്ടി പാര്‍ലറില്‍ മുടി ട്രിം ചെയ്യുന്നതിന്റെ വിഡിയോ പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി.
പെണ്‍കുട്ടികളെ കാണാതാകുന്നതിനു മുന്‍പ് എടവണ്ണ സ്വദേശിയായ യുവാവിന്റെ നമ്പറില്‍ നിന്നു കട്ടികളുടെ ഫോണിലേക്ക് കോളുകള്‍ വന്നതായി പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു. ഇയാളെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണമാണ് മുംബൈയില്‍ എത്തിയത്. ഇയാളുടെ ടവര്‍ ലൊക്കേഷന്‍ മുംബൈയിലാണെന്നു പോലീസ്
സ്ഥിരീകരിച്ചതിനു പിന്നാലെ ഇയാളുടെ എടവണ്ണയിലുള്ള വീട്ടിലെത്തി വിവരങ്ങള്‍ ശേഖരിച്ചു. ഇന്‍സ്റ്റഗ്രാം വഴിയാണ് പെണ്‍കുട്ടികള്‍ യുവാവിനെ പരിചയപ്പെട്ടത്. താനൂരില്‍ നിന്നു തിരൂരിലെത്തിയ പെണ്‍കുട്ടികള്‍ അവിടെ നിന്നു ട്രെയിന്‍ മാര്‍ഗം ആദ്യം കോഴിക്കോട്ടും പിന്നീട് യുവാവിനൊപ്പം മുംബൈയിലേക്കും പോവുകയായിരുന്നു.
പെണ്‍കുട്ടികള്‍ മുബൈയില്‍ എത്തിയതായി നേരത്തെ തന്നെ സ്ഥിരീകരിച്ച പോലീസ് ഇവര്‍ക്കൊപ്പമുണ്ടായിരുന്ന യുവാവിനെ ബന്ധപ്പെടാന്‍ കഴിഞ്ഞെങ്കിലും കുട്ടികള്‍ അയാള്‍ക്കൊപ്പം ഇല്ലെന്നായിരുന്നു മറുപടി. ഇതിനിടെ ഇന്നലെ ഉച്ചയോടെ ഇവര്‍ ഒരു സലൂണിലെത്തി ഹെയര്‍ ട്രീറ്റ്‌മെന്റ് ചെയ്തതായി വിവരം ലഭിച്ചു. അവിടെ നിന്നുള്ള
ദൃശ്യങ്ങളും പുറത്തുവന്നു. കുട്ടികള്‍ അവിടെ എത്തിയിരുന്നതായി മലയാളിയായ സലൂണ്‍ ഉടമയും സ്ഥിരികരിച്ചു.
സുഹൃത്തിന്റെ വിവാഹത്തിന് എത്തിയതാണെന്ന് ആദ്യം പറഞ്ഞ വിദ്യാര്‍ഥിനികള്‍ ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ടയാളെ കാണാനെത്തിയതാണെന്നാണ് പിന്നീട് പറഞ്ഞതെന്ന് സലൂണ്‍ ഉടമ വെളിപ്പെടുത്തി. ഇവരെ കൊണ്ടുപോകാന്‍ സുഹൃത്ത് എത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും ആരെങ്കിലും എത്തുന്നതിന് മുമ്പ് ഇവര്‍ അവിടെ നിന്ന് കടന്നുകളഞ്ഞു.
പിന്നീട് നാല് മണിയോടെ ഇവര്‍ മുംബൈ സിഎസിടി റെയില്‍വെ സ്റ്റേഷനില്‍ എത്തി. നാല് മണിക്കൂറോളം അവിടെ തന്നെ തുടര്‍ന്നു. രാത്രി ഒന്‍പത് മണിയോടെ തങ്ങളുടെ മൊബൈല്‍ ഫോണില്‍ ഇവര്‍ പുതിയ സിം
കാര്‍ഡ് ഇട്ടതാണ് അന്വേഷത്തില്‍ നിര്‍ണായകമായത്. കുട്ടികളുടെ മൊബൈല്‍ ലൊക്കേഷന്‍ നിരീക്ഷിക്കുകയായിരുന്ന കേരള പോലീസിന് ഇവര്‍ പുതിയ സിം ഫോണില്‍ ഇട്ടപ്പോള്‍ തന്നെ ടവര്‍ ലൊക്കേഷന്‍ ലഭിച്ചു.
പിന്നാലെ സിഎസ്ടി റെയില്‍വെ സ്റ്റേഷനില്‍ എത്തിയ പോലീസ് മുംബൈയിലെ മലയാളി അസോസിയേഷന്‍ പ്രവര്‍ത്തകരുടെ സഹായത്തോടെ അവിടെ തെരച്ചില്‍ നടത്തിയിരുന്നു. എന്നാല്‍ 10.45ഓടെ ഇവര്‍ സിഎസ്ടിയില്‍ നിന്ന് ചെന്നൈ എഗ്മോര്‍ എക്‌സ്പ്രസില്‍ പുറപ്പെട്ടു. 1.45ന് ട്രെയിന്‍ ലോണാവാലയില്‍ എത്തിയപ്പോഴാണ് റെയില്‍വെ പോലീസ് പിടികൂടുന്നത്.