Friday, June 6, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home വിദ്യാഭ്യാസം

ലഹരിയെ തുരത്താന്‍ സ്‌നേഹ സംഗമവും കൂട്ടയോട്ടവും

March 7, 2025
in വിദ്യാഭ്യാസം
A A
ലഹരിയെ തുരത്താന്‍ സ്‌നേഹ സംഗമവും കൂട്ടയോട്ടവും
Share on FacebookShare on Twitter

വടകര: സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ഐഎച്ച്ആര്‍ഡിയുടെ കീഴിലുള്ള വടകര മോഡല്‍ പോളി ടെക്നിക് കോളജില്‍ ലഹരിക്കെതിരെ സ്‌നേഹ സംഗമവും കൂട്ടയോട്ടവും സംഘടിപ്പിച്ചു. പരിപാടി നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ.പി.ബിന്ദു ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിന്‍സിപ്പള്‍ ഒ.വി. അശോകന്‍ അധ്യക്ഷത വഹിച്ചു. എഎസ്‌ഐ സജു രഘുരാമന്‍ മുഖ്യ പ്രഭാഷണം നടത്തി. അഡീഷണല്‍ സബ്ബ് ഇന്‍സ്പെക്ടര്‍ കെ.സുനില്‍, പി ടി എ വൈസ് പ്രസിഡന്റ് എം സുരേഷ്ബാബു, ബയോ മെഡിക്കല്‍ എഞ്ചിനീയറിങ്ങ് വകുപ്പ് മേധാവി സി.കെ.സുനില്‍ കുമാര്‍, കമ്പ്യൂട്ടര്‍ എഞ്ചിനീയറിങ്ങ് മേധാവി എം.രാജീവന്‍ എന്നിവര്‍ സംസാരിച്ചു. കെ പി പ്രശാന്ത് കുമാര്‍ സ്വാഗതവും കെ കെ സതീശന്‍ നന്ദിയും പറഞ്ഞു. അഞ്ചു വിളക്ക് ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച കൂട്ടയോട്ടം ഹരിയാലി കോ-ഓര്‍ഡിനേറ്റര്‍ മണലില്‍ മോഹനനും എടോടിയില്‍ നിന്ന് ആരംഭിച്ച കൂട്ടയോട്ടം എക്‌സ്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ സോമ സുന്ദരനും ഫ്‌ലാഗ് ഓഫ് ചെയ്തു. കൂട്ടയോട്ടം കോളജ് അങ്കണത്തില്‍ സമാപിച്ചു.

RECOMMENDED NEWS

കുമ്മങ്കോട്ടെ ഒ.കെ.രജില അന്തരിച്ചു

5 months ago
കോട്ടത്തുരുത്തി തിറ മഹോത്സവം ഏഴിന് തുടങ്ങും

കോട്ടത്തുരുത്തി തിറ മഹോത്സവം ഏഴിന് തുടങ്ങും

3 months ago
അവശത മറന്ന് അവര്‍ ആടിപ്പാടി

അവശത മറന്ന് അവര്‍ ആടിപ്പാടി

4 months ago
വൈക്കിലശ്ശേരി പുതിയോട്ടും കണ്ടി മീത്തല്‍ ബാബു അന്തരിച്ചു

വൈക്കിലശ്ശേരി പുതിയോട്ടും കണ്ടി മീത്തല്‍ ബാബു അന്തരിച്ചു

4 weeks ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal