വടകര: തിരുവള്ളൂര്‍ പഞ്ചായത്തില്‍ കളിസ്ഥലം ഒരുക്കാന്‍ എന്നപേരില്‍ നടക്കുന്ന അന്യായപിരിവ്
അവസാനിപ്പിക്കണമെന്ന് കെഎസ്ടിഎ തോടന്നൂര്‍ സബ്ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഇത്തരമൊരു ആവശ്യമുന്നയിച്ച് വന്‍ തുകയാണ് അധ്യാപകരില്‍ നിന്ന് വാങ്ങാനായി ശ്രമിക്കുന്നത്. പഞ്ചായത്ത് ഭരണസമിതിയുടേയോ വിദ്യാഭ്യാസ സമിതിയുടേയോ അംഗീകാരമില്ലാതെ അധ്യാപക സംഘടനകളുമായി കൂടിയാലോചന പോലും നടത്താതെയുള്ള നിര്‍ബന്ധിത പിരിവ് അംഗീകരിക്കാനാവില്ല. ഇത് പദ്ധതിയുടെ ഉദ്ദേശശുദ്ധിയെ തന്നെയാണ് സംശയത്തിലാക്കുന്നത്. പഞ്ചായത്ത് അധികാരികളുടെ നേതൃത്വത്തില്‍ നടക്കുന്ന ഏകപക്ഷീയമായ ഈ
നടപടിക്കെതിരെ വാര്‍ഡ് മെമ്പര്‍മാരും വിവിധ രാഷ്ട്രീയ പാര്‍ട്ടികളും രംഗത്ത് വന്നതായി കെഎസ്ടിഎ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. വിവാദങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഈ വിഷയത്തില്‍ അധ്യാപക സമൂഹം ഒറ്റക്കെട്ടായി രംഗത്ത് വരണം. അധികാരം ഏകപക്ഷീയമായി പണം പിരിക്കാനുള്ള മറയാണെന്ന് കരുതുന്ന ജനാധിപത്യവിരുദ്ധതയെ ശക്തമായി ചെറുക്കുമെന്ന് കെഎസ്ടിഎ വ്യക്തമാക്കി.

