വടകര: പള്ളികള്‍ കേന്ദ്രീകരിച്ച് നോമ്പുതുറകള്‍ സജീവമാകുന്നു. റംസാന്‍ വ്രതാനുഷ്ഠാനം ആരംഭിച്ചത് മുതല്‍
മിക്ക പള്ളികളിലും നോമ്പുതുറയും ആരംഭിച്ചിട്ടുണ്ട്. ഇപ്പോള്‍ നോമ്പു തുറകളില്‍കൂടുതല്‍ ആളുകള്‍ എത്തുകയാണ്.
അതിഥി തൊഴിലാളികളും യാത്രക്കാരുമാണ് ഇത്തരം സൗകര്യങ്ങള്‍ കൂടുതലായും ഉപയോഗപ്പെടുത്തുന്നത്. വടകര മാര്‍ക്കറ്റ് പള്ളി, എടോടി ജുമാ മസ്ജിദ്, മസ്ജിദുല്‍ മുജാഹിദീന്‍, ശാന്തി സെന്റര്‍, പുതിയ ബസ് സ്റ്റാന്റ് ഇസ്ലാഹി സെന്റര്‍ തുടങ്ങി നഗരത്തിലെ പ്രധാന പള്ളികളില്‍ നൂറ് കണക്കിന്ന് പേര്‍ ഈ സൗകര്യം
ഉപയോഗപ്പെടുത്തുന്നുണ്ട്. ഇതിന് പുറമെ പ്രധാന പാതകള്‍ക്ക് സമീപമുള്ള മാക്കൂല്‍ പീടിക ജുമുഅത്ത് പള്ളി, മേമുണ്ട ജുമുഅത്ത് പള്ളി, വില്യാപ്പള്ളി ജുമുത്ത് പള്ളി, ആയഞ്ചേരി മസ്ജിദുല്‍ ജമാല്‍ തുടങ്ങിയ പള്ളികളിലും നോമ്പ് തുറകള്‍ സജീവമാണ്. ഓരോ ദിവസവും സ്‌പോണ്‍സറെ കണ്ടെത്തിയാണ് നോമ്പുതുറക്കുള്ള വിഭവങ്ങളൊരുക്കുന്നത്.
-ഇസ്മായില്‍ മാടാശേരി