എടച്ചേരി: സിപിഐ ഇരുപത്തിയഞ്ചാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ മുന്നോടിയായുള്ള നാദാപുരം മണ്ഡലം സമ്മേളനം ഏപ്രില്‍ 26, 27 തീയ്യതികളില്‍ എടച്ചേരിയില്‍ നടക്കും. 26ന് പതാക, കൊടിമരം, ബാനര്‍ ജാഥകളുടെ സംഗമവും സിപിഐ നൂറാം വാര്‍ഷികാഘോഷത്തിന്റെ
ഭാഗമായുള്ള പൊതുസമ്മേളനവും 27 ന് പ്രതിനിധി സമ്മേളനവും നടക്കും. സമ്മേളനം വിജയിപ്പിക്കുന്നതിന് എടച്ചേരിയില്‍ ചേര്‍ന്ന സ്വാഗത സംഘം രൂപീകരണ യോഗം സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം ഇ.കെ വിജയന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. സി സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം ടി.കെ രാജന്‍, മണ്ഡലം സെക്രട്ടറി എം.ടി ബാലന്‍, ജില്ലാ എക്‌സി: അംഗം രജീന്ദ്രന്‍ കപ്പള്ളി, ജില്ലാ കൗണ്‍സില്‍ അംഗം ശ്രീജിത്ത്
മുടപ്പിലായി, ലോക്കല്‍ സെക്രട്ടറി ശ്രീധരന്‍ വാച്ചാല്‍, ടി സുഗതന്‍, വി.പി ശശിധരന്‍, ഷീമ വള്ളില്‍, കെ.പി സുരേന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.ഭാരവാഹികളായി സി.സുരേന്ദ്രന്‍ (ചെയര്‍മാന്‍), സി.കെ ബാലന്‍, ഷീമ വള്ളില്‍, ഐ.വി ലീല (വൈസ് ചെയര്‍മാന്‍), ശ്രീധരന്‍ വാച്ചാല്‍ (ജന: കണ്‍വീനര്‍), ഇ രാജന്‍, വിമല്‍ കുമാര്‍ കണ്ണങ്കൈ, കളത്തില്‍ സുരേന്ദ്രന്‍ (കണ്‍വീനര്‍), കെ.പി സുരേന്ദ്രന്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.


