അഴിയൂര്‍: അഴിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മര്‍ കുഴഞ്ഞു വീണ സംഭവത്തില്‍ പ്രതിഷേധവുമായി ജനകീയ മുന്നണി. ഇടതുമുന്നണിയും എസ്ഡിപിഐയും വളഞ്ഞിട്ട് ആക്രമിച്ചെന്ന് ആരോപിച്ച് ജനകീയമുന്നണി പഞ്ചായത്ത്
കമ്മിറ്റി ജനകീയ കുട്ടായ്മയും പ്രതിഷേധ പ്രകടനവും നടത്തി. അഴിയൂര്‍ ടൗണില്‍ പ്രതിഷേധ പ്രകടനത്തിനു ശേഷം നടന്ന കുട്ടായ്മ കോണ്‍ഗ്രസ് അഴിയൂര്‍ മണ്ഡലം പ്രസിഡണ്ട് പി ബാബുരാജ് ഉദ്‌ലാടനം ചെയ്തു. നവാസ് നെല്ലോളി അധ്യഷത വഹിച്ചു. ടി.സി രാമചന്ദ്രന്‍, പ്രദീപ് ചോമ്പാല, ശശിധരന്‍ തോട്ടത്തില്‍, വി.കെ അനില്‍ കുമാര്‍, വി.പി പ്രകാശന്‍, സി സുഗതന്‍, പി.കെ കാസിം, ടി.സി.എച്ച് ജലീല്‍, ജാബര്‍ നെല്ലോളി, മര്‍വാന്‍ പി.പി, ഇക്ബാല്‍ അഴിയൂര്‍ എന്നിവര്‍ സംസാരിച്ചു.

