Thursday, June 5, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home കേരളം

വെഞ്ഞാറമൂട് കൂട്ടക്കൊല; തെളിവെടുപ്പിന് കൊണ്ടു പോകാനിരിക്കെ പ്രതി അഫാൻ പോലീസ് സ്റ്റേഷനിൽ കുഴഞ്ഞു വീണു

March 7, 2025
in കേരളം
A A
കൂട്ടക്കൊലക്ക് കാരണം കടബാധ്യതയെന്ന് പോലീസ് വിലയിരുത്തല്‍; പ്രതി അഫാന്റെ ഉമ്മയുടെ മൊഴി ഇന്നെടുക്കും
Share on FacebookShare on Twitter

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിലെ പ്രതി അഫാന്‍ പോലീസ് സ്റ്റേഷനില്‍ കുഴഞ്ഞു വീണു. ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്ന് ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. രക്ത സമ്മര്‍ദ്ദത്തിലെ വ്യതിയാനമാണ് കുഴഞ്ഞു വീഴാന്‍ കാരണമെന്നു കണ്ടെത്തി. കല്ലറയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെത്തിച്ച ഇയാളെ പരിശോധനയ്ക്കു ശേഷം കാര്യമായ മറ്റു പ്രശ്‌നങ്ങളിലെന്നു കണ്ടെത്തിയതിനു പിന്നാലെ പൊലീസ് സ്റ്റേഷനില്‍ തിരിച്ചെത്തിച്ചു.
കസേരയില്‍ ഇരിക്കുകയായിരുന്ന അഫാന്‍ പെട്ടെന്നു കുഴഞ്ഞു വീഴുകയായിരുന്നു. അഫാന്‍ മനഃപൂര്‍വം ചെയ്തതാണോയെന്ന സംശയവും പോലീസിനുണ്ട്. കസ്റ്റഡിയില്‍ വാങ്ങിയ അഫാനുമായി തെളിവെടുപ്പിനു പോകാനിരിക്കെ ഇന്ന് ആറരയോടെയാണ് സംഭവം.
ആദ്യം കൊലപ്പെടുത്തിയ ഉമ്മൂമ സല്‍മാ ബീവിയുടെ വീട്ടിലേക്കാണ് തെളിവെടുപ്പിനായി ആദ്യം എത്തിക്കാന്‍ തീരുമാനിച്ചത്. പൂജപ്പുര സെന്‍ട്രല്‍ ജയിലിലായിരുന്ന ഇയാളെ ഇന്നലെയാണ് മൂന്ന് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടത്.
സ്റ്റേഷനിലെത്തി മൊഴിയെടുത്തപ്പോഴും അഫാന്‍ ആദ്യം നല്‍കിയ മൊഴിയില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു. സാമ്പത്തിക പ്രശ്‌നങ്ങളെ തുടര്‍ന്നാണ് കൊലപാതകം നടത്തിയത് എന്നാണ് പോലീസിനോടു പറഞ്ഞത്.

RECOMMENDED NEWS

സിപിഐ നാദാപുരം മണ്ഡലം സമ്മേളനം എടച്ചേരിയില്‍; സ്വാഗതസംഘമായി

സിപിഐ നാദാപുരം മണ്ഡലം സമ്മേളനം എടച്ചേരിയില്‍; സ്വാഗതസംഘമായി

3 months ago
പിഷാരികാവ് ഒരുങ്ങി; കാളിയാട്ടം 30 ന് കൊടിയേറും

പിഷാരികാവ് ഒരുങ്ങി; കാളിയാട്ടം 30 ന് കൊടിയേറും

2 months ago
എം.കുമാരന്‍ മാസ്റ്റര്‍ ഓര്‍മയായിട്ട് 30 വര്‍ഷം; മാര്‍ച്ച് 30ന് അനുസ്മരണ പരിപാടികള്‍

എം.കുമാരന്‍ മാസ്റ്റര്‍ ഓര്‍മയായിട്ട് 30 വര്‍ഷം; മാര്‍ച്ച് 30ന് അനുസ്മരണ പരിപാടികള്‍

2 months ago

വടകര നഗരം ക്ലീനാകുന്നു; ഹരിത പ്രഖ്യാപനം നടത്തി നഗരസഭ

5 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal