കോഴിക്കോട്: താമരശ്ശേരി ചുങ്കം പാലോറക്കുന്നിലെ മുഹമ്മദ് ഷഹബാസിനെ കൊലപ്പെടുത്തിയ കേസിലെ
കുറ്റാരോപിതര്‍ക്ക് എസ്എസ്എല്‍സി പരീക്ഷ എഴുതാന്‍ സംരക്ഷണം കൊടുത്ത സര്‍ക്കാര്‍ നടപടി അപലപനിയവും അക്രമികള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിന് തുല്യവുമാണെന്ന് യൂത്ത് ഫ്രണ്ട് (ജേക്കബ്) ജില്ലാ കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു. പ്രസിഡന്റ് ഷഫീഖ് തറോപ്പൊയില്‍ അധ്യക്ഷത വഹിച്ചു. സി.വീരാന്‍ കുട്ടി, കെ.പി.രാധകൃഷ്ണന്‍, രാജന്‍ വര്‍ക്കി, പ്രദീപ് ചോമ്പാല, യൂസഫ് പള്ളിയത്ത്, പി.എ.ബബീഷ്, ചക്രപാണി കുറ്റ്യാടി, മനോജ് ആവള, നീരജ് തോമസ്, രാജേഷ് കൊയിലാണ്ടി എന്നിവര്‍ പ്രസംഗിച്ചു.
