കൊയിലാണ്ടി: നാഷണല്‍ ഗെയിംസ് വോളിബോളില്‍ ഗോള്‍ഡ് മെഡല്‍ നേടിയ അഭിഷേക് രാജീവിനെ (എയര്‍ ഫോഴ്‌സ്) കൊയിലാണ്ടി സേവാഭാരതി അനുമോദിച്ചു. കൊല്ലം നടുവിലക്കണ്ടി രാജീവന്റെയും ഷൈനി രാജീവിന്റെയും
മകനാണ് അഭിഷേക്. വീട്ടില്‍ നടന്ന ചടങ്ങില്‍ സേവാഭാരതി ജില്ലാ ജനറല്‍ സിക്രട്ടറി വി.എം മോഹനന്‍ ഉപഹാരം നല്‍കി. എം.വി സജിത്ത് കുമാര്‍, ടി.എം രവീന്ദ്രന്‍, ഉമേഷ് കൊയിലാണ്ടി എന്നിവരും പ്രദേശത്തെ സേവാഭാരതി പ്രവര്‍ത്തകരും പങ്കെടുത്തു.

