Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

ന്യൂ ഇന്ത്യാ ലിറ്ററസി പ്രോഗ്രാം: 7000 പേരെ സാക്ഷരരാക്കും

March 6, 2025
in പ്രാദേശികം
A A
ന്യൂ ഇന്ത്യാ ലിറ്ററസി പ്രോഗ്രാം: 7000 പേരെ സാക്ഷരരാക്കും
Share on FacebookShare on Twitter

കോഴിക്കോട്: ന്യൂ ഇന്ത്യാ ലിറ്ററസി പ്രോഗ്രാംഉല്ലാസിന്റെ മൂന്നാം ഘട്ടത്തില്‍ ജില്ലയില്‍ 7000 പേരെ സാക്ഷരരാക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജാ ശശിയുടെ അധ്യക്ഷതയില്‍ വ്യാഴാഴ്ച ചേര്‍ന്ന സാക്ഷരത സമിതി യോഗമാണ് ഈ തീരുമാനമെടുത്തത്. ഡിജിറ്റല്‍ സാക്ഷരത ശക്തിപ്പെടുത്തുന്നതിന് സഹായകമായ രീതിയില്‍ ഓണ്‍ലൈന്‍ പഠന സൗകര്യമൊരുക്കാനും സംസ്ഥാന സാക്ഷരത മിഷന്‍ തയ്യാറാക്കിയ ഡിജിറ്റല്‍ സാക്ഷരത പാഠാവലി ഉപയോഗിക്കാനും ഹയര്‍ സെക്കന്ററി തുല്യത പഠിതാക്കളുടെ നിരന്തര മൂല്യനിര്‍ണയ മാര്‍ക്ക് നല്‍കുന്നതിന് പദ്ധതിയിലെ പങ്കാളിത്തം പരിഗണിക്കുകയും ഇതിന്റെ ഭാഗമായി തുല്യത അധ്യാപകരുടെ യോഗം ചേരാനും സമിതി തിരുമാനിച്ചു.
സാക്ഷരത മിഷന്‍ ജില്ലാ കോഓര്‍ഡിനേറ്റര്‍ പി.വി ശാസ്ത പ്രസാദ് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ഗവാസ്, സ്ഥിരം സമിതി ചെയര്‍മാന്‍മാരായ പി സുരേന്ദ്രന്‍, നിഷ പുത്തന്‍പുരയില്‍, വി.പി ജമീല, കെ.വി റീന, ജില്ലാ പഞ്ചായത്ത് അംഗം സിന്ധു സുരേഷ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ടി.ജി അജേഷ്, ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ. യു.കെ അബ്ദുള്‍ നാസര്‍, സാക്ഷരത സമിതി അംഗം എം.ഡി വല്‍സല തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

RECOMMENDED NEWS

സിവില്‍ പോലീസ് ഓഫീസര്‍ പി.സന്തോഷിന് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി

സിവില്‍ പോലീസ് ഓഫീസര്‍ പി.സന്തോഷിന് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി

4 weeks ago
നാദാപുരത്ത് എല്‍ഡിഎഫ് ജനപ്രതിനിധികളുടെ സത്യാഗ്രഹം

നാദാപുരത്ത് എല്‍ഡിഎഫ് ജനപ്രതിനിധികളുടെ സത്യാഗ്രഹം

3 months ago
വെട്ടിക്കുറച്ച കമ്മീഷന്‍ പുനഃസ്ഥാപിക്കണം: എല്‍ഐസി ഏജന്റ്‌സ് ഫെഡറേഷന്‍

വെട്ടിക്കുറച്ച കമ്മീഷന്‍ പുനഃസ്ഥാപിക്കണം: എല്‍ഐസി ഏജന്റ്‌സ് ഫെഡറേഷന്‍

2 weeks ago

മാസപ്പടി കേസ്: മുഖ്യമന്ത്രി രാജിവെക്കണമെന്ന് വി.ഡി.സതീശന്‍

2 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal