മലപ്പുറം: താനൂരില്‍ നിന്നു കാണാതായ രണ്ട് പ്ലസ് ടു വിദ്യാര്‍ഥിനികൾ മുംബൈയില്‍ എത്തിയതായി
സ്ഥിരീകരണം. ഇവരെ മുംബൈയിലെ പന്‍വേലില്‍ കണ്ടതായി പോലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. എടവണ്ണ സ്വദേശിയായ യുവാവിനൊപ്പം ഇരുവരും മുംബൈയില്‍ എത്തിയതായാണ് പോലീസ് നല്കുന്ന വിവരം. പെണ്‍കുട്ടികള്‍ പന്‍വേലിലെ ബ്യൂട്ടി പാര്‍ലറില്‍ എത്തി മുടി ട്രിം ചെയ്യുന്നതിന്റെ വിഡിയോ പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി.
പെണ്‍കുട്ടികളെ കാണാതാകുന്നതിനു മുന്‍പ് എടവണ്ണ സ്വദേശിയായ യുവാവിന്റെ നമ്പറില്‍ നിന്നു കുട്ടികളുടെ ഫോണിലേക്ക് കോളുകള്‍ വന്നതായി പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു. ഇയാളെ കേന്ദ്രീകരിച്ചു നടത്തിയ
അന്വേഷണമാണ് മുംബൈയില്‍ എത്തിയത്. ഇയാളുടെ ടവര്‍ ലൊക്കേഷന്‍ മുംബൈയിലാണെന്നു പോലീസ് സ്ഥിരീകരിച്ചതിനു പിന്നാലെ ഇയാളുടെ എടവണ്ണയിലുള്ള വീട്ടിലെത്തി വിവരങ്ങള്‍ ശേഖരിച്ചു. ഇയാള്‍ മുംബൈയിലേക്ക് പോയതായി ഇതോടെ സ്ഥിരീകരിച്ചു. യുവാവ് മുംബൈയിലേക്ക് പോയെന്ന് വീട്ടുകാരും പോലീസിൽ മൊഴി നൽകിയിട്ടുണ്ട്
താനൂരില്‍ നിന്നു തിരൂരിലെത്തിയ പെണ്‍കുട്ടികള്‍ അവിടെ നിന്നു ട്രെയിന്‍ മാര്‍ഗം ആദ്യം കോഴിക്കോട്ടും പിന്നീട് അവിടെ നിന്നു യുവാവിനൊപ്പം മുംബൈയിലേക്കും പോയെന്നാണ് പോലീസ് പറയുന്നത്. ഇന്‍സ്റ്റഗ്രാം
വഴിയാണ് പെണ്‍കുട്ടികള്‍ യുവാവിനെ പരിചയപ്പെട്ടത് എന്നാണ് പോലീസ് നല്കുന്ന സൂചന.
താനൂര്‍ ദേവധാര്‍ ഗവ. ഹയര്‍ സെക്കന്ററി സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിനികളാണ് ഇരുവരും. ഇവരെ ബുധനാഴ്ച മുതലാണ് കാണാതായത്. പരീക്ഷയ്ക്കായി വീട്ടില്‍ നിന്നു സ്കൂളിലേക്ക് പോയ ഇരുവരേയും പിന്നീട് കാണാതാവുകയായിരുന്നു. ഇരുവരും പരീക്ഷയ്ക്ക് ഹാജരാകാതിരുന്ന വിവരം അധ്യാപകര്‍ വീട്ടുകാരെ അറിയിച്ചു. തുടര്‍ന്നാണ് താനൂര്‍ പോലീസ് പരാതി നല്‍കിയത്.
ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് പെണ്‍കുട്ടികളുടെ മൊബൈല്‍ ഫോണ്‍ അവസാനമായി
ഓണായതെന്നു പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നുള്ള പെണ്‍കുട്ടികളുടെ സിസിടിവി ദൃശ്യങ്ങളും ഇരുവരും കോഴിക്കോട് എത്തിയതിന്റെ ടവര്‍ ലൊക്കേഷന്‍ വിവരങ്ങളും പോലീസ് നേരത്തെ ശേഖരിച്ചിരുന്നു.