Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home കേരളം

സിപിഎം സംസ്ഥാന സമ്മേളനത്തിന് കൊല്ലത്ത് ഉജ്വല തുടക്കം; കേരളം രാജ്യത്തിന് മാതൃകയെന്ന് പ്രകാശ് കാരാട്ട്

March 6, 2025
in കേരളം
A A
സിപിഎം സംസ്ഥാന സമ്മേളനത്തിന് കൊല്ലത്ത് ഉജ്വല തുടക്കം; കേരളം രാജ്യത്തിന് മാതൃകയെന്ന് പ്രകാശ് കാരാട്ട്
Share on FacebookShare on Twitter

കൊല്ലം: സിപിഎം സംസ്ഥാന സമ്മേളനത്തിന് കൊല്ലത്ത് പ്രൗഢിയോടെ തുടക്കം. രാവിലെ സി.കേശവന്‍ സ്മാരക ടൗണ്‍ ഹാളിലെ കോടിയേരി ബാലകൃഷ്ണന്‍ നഗറില്‍ പൊളിറ്റ്ബ്യൂറോ അംഗവും കോ-ഓര്‍ഡിനേറ്ററുമായ പ്രകാശ് കാരാട്ട് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു.
കേന്ദ്ര കമ്മിറ്റി അംഗം എ.കെ.ബാലന്‍ പതാക ഉയര്‍ത്തി. സ്വാഗത സംഘം ചെയര്‍മാന്‍ കെ.എന്‍.ബാലഗോപാല്‍ സ്വാഗതം പറഞ്ഞു. കേന്ദ്ര കമ്മിറ്റി അംഗം എ.കെ.ബാലന്‍ താല്‍ക്കാലിക അധ്യക്ഷനായി.
കോര്‍പറേറ്റ്-ഹിന്ദുത്വ നയങ്ങള്‍ക്കെതിരായ പോരാട്ടത്തില്‍ കേരളം രാജ്യത്തിന് മാതൃകയാണെന്ന് പ്രകാശ് കാരാട്ട് പറഞ്ഞു. നവ ഉദാരവല്‍ക്കരണ നയങ്ങള്‍ക്കെതിരെ ബദല്‍ വികസന പാതയില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ മുന്നേറുന്നു. ഹിന്ദുത്വ വര്‍ഗീയതയ്‌ക്കെതിരെ മതനിരപേക്ഷ ചേരിയില്‍ നിന്ന് പൊരുതുകയുമാണ് കേരളം. രാജ്യത്ത് തീവ്രവലതുപക്ഷ ഭരണം അടിച്ചേല്‍പ്പിക്കുകയാണ് മോദി സര്‍ക്കാര്‍. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കേവല ഭൂരിപക്ഷം നഷ്ടപ്പെട്ട ബിജെപി വര്‍ഗീയവിദ്വേഷ പ്രചാരണം വഴി ധ്രുവീകരണം ശക്തിപ്പെടുത്താന്‍ ശ്രമിക്കുകയാണ്.
നവ ഫാസിസ്റ്റ് പ്രവണതകള്‍ ശക്തിപ്പെട്ടു വരുന്നു. ഫാസിസത്തിലേയ്ക്കുള്ള പോക്ക് തടയാന്‍ വിശാലമായ ഐക്യനിര ഉയര്‍ന്നുവരണം. ഇതില്‍ സിപിഐ എം നിലപാട് സുസ്ഥിരവും സുവ്യക്തവുമാണ്. ബിജെപിക്കെതിരായ പോരാട്ടത്തില്‍ സിപിഎമ്മിന് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. കഴിഞ്ഞ സമ്മേളനത്തിനു ശേഷം സംസ്ഥാനത്ത് രക്തസാക്ഷികളായ ആറ് പേരുടെയും ജീവനെടുത്തത് ആര്‍എസ്എസ്- ബിജെപിക്കാരാണ്. ബിജെപിയെ ചെറുക്കുന്നത് സിപിഎമ്മാണെന്നതിന് വേറെ തെളിവു വേണോ – പ്രകാശ് കാരാട്ട് ചോദിച്ചു.
പ്രതിനിധി സമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ ‘നവകേരളത്തിനുള്ള പുതുവഴികള്‍ ‘ വികസനരേഖ അവതരിപ്പിക്കും. ഞായര്‍ ഉച്ചയ്ക്കാണ് പ്രതിനിധി സമ്മേളനം സമാപിക്കുക. ശേഷം ചുവപ്പുസേനാമാര്‍ച്ചും ബഹുജനറാലിയും പൊതുസമ്മേളനവും നടക്കും.

RECOMMENDED NEWS

എന്‍എച്ച് നവീകരണ പ്രവൃത്തി സമയബന്ധിതമായി പൂര്‍ത്തിയാക്കണം: സിപിഐ

എന്‍എച്ച് നവീകരണ പ്രവൃത്തി സമയബന്ധിതമായി പൂര്‍ത്തിയാക്കണം: സിപിഐ

3 months ago
കേരളത്തിന്റെ ഒരുമ കരുത്തായി; വയനാട് ടൗണ്‍ഷിപ്പിന് തറക്കില്ലിട്ട് മുഖ്യമന്ത്രി

കേരളത്തിന്റെ ഒരുമ കരുത്തായി; വയനാട് ടൗണ്‍ഷിപ്പിന് തറക്കില്ലിട്ട് മുഖ്യമന്ത്രി

2 months ago
ആസ്വാദകരെ ആകര്‍ഷിച്ച് ഓട്ടന്‍ തുള്ളലും സോപാന സംഗീതവും

ആസ്വാദകരെ ആകര്‍ഷിച്ച് ഓട്ടന്‍ തുള്ളലും സോപാന സംഗീതവും

2 months ago

ശക്തമായ മഴ തുടരും; നാളെ നാലു ജില്ലകളില്‍ റെഡ് അലര്‍ട്ട്

2 weeks ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal