ആയഞ്ചേരി: ചീക്കിലോട് യുപി സ്‌കൂളില്‍ നടന്ന മികവുത്സവം ശ്രദ്ധേയമായി. എല്‍പി, യുപി വിഭാഗങ്ങളിലെ മുഴുവന്‍ വിദ്യാര്‍ഥികളും പരിപാടിയില്‍ പങ്കെടുത്തു. കുട്ടികള്‍ ഈ വര്‍ഷം സ്വായത്തമാക്കിയ പഠന നേട്ടങ്ങള്‍ അവതരിപ്പിച്ചതിനു പുറമെ ലഹരിവിരുദ്ധ സ്‌കിറ്റ്, പരീക്ഷണ
മൂലകള്‍, പ്രബന്ധ അവതരണം എന്നിവയും നടന്നു.
പിടിഎ പ്രസിഡന്റ് റഷീദ് അരയാക്കി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റര്‍ സി.എച്ച് മൊയ്തു അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ സാജിത വി.സി.കെ, റഷീദ് മുറിച്ചാണ്ടിയില്‍, ബി അനുഷ, ടി.വി അഭിജിത്ത് എന്നിവര്‍ സംസാരിച്ചു. ഇ ലീന നന്ദി പറഞ്ഞു.