വടകര: ആയഞ്ചേരിയില്‍ യുവാവിനെ കാറില്‍ തട്ടിക്കൊണ്ട് പോയി മര്‍ദിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ച
കേസില്‍ നാല് പേര്‍ക്കെതിരെ വടകര
പോലീസ് കേസെടുത്തു. ആയഞ്ചേരി സ്വദേശിനിയായ പെണ്‍കുട്ടിയുമായി പ്രണയത്തിലായതിന്റെ പേരിലാണ് തന്നെ മര്‍ദിച്ചതെന്ന് യുവാവ് വടകര പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ആയഞ്ചേരി സ്വദേശി ജിത്തു, സച്ചു, എന്നിവര്‍ക്കും കണ്ടാലറിയാവുന്ന രണ്ട് പേര്‍ക്കുമെതിരെയാണ് കേസെടുത്തത്. കഴിഞ്ഞ ദിവസം
രാത്രിയാണ് വര്‍ക്ക് ഷോപ്പിലെ ജോലിക്കിടെ അരൂര്‍ നടേമ്മല്‍ സ്വദേശി വിപിനെ (25) വെള്ള സ്വിഫ്റ്റ് കാറിലെത്തിയ നാലംഗ സംഘം തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പരിക്കേല്‍പിച്ചത്. നട്ടെല്ലിന് സാരമായി പരിക്കേറ്റ യുവാവ് ചികില്‍സയിലാണ്.
പ്രതികള്‍ക്ക് വേണ്ടി അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.