പയ്യോളി: മേലടി എസ്എന്‍ബിഎം ഗവ. യുപി സ്‌കൂളില്‍ ലഹരി വിരുദ്ധ പരിപാടികളുടെ ഭാഗമായി പ്രത്യേക അസംബ്ലി നടത്തി. ആനുകാലികമായ സംഭവങ്ങളുടെയും സാഹചര്യങ്ങളുടെയും പശ്ചാത്തലത്തില്‍ ലഹരിയുടെയും അക്രമത്തിന്റെയും
ലോകത്ത് എത്തിപ്പെടാതിരിക്കാന്‍ കുട്ടികള്‍ ജാഗ്രത പുലര്‍ത്തേണ്ട കാര്യങ്ങള്‍ അസംബ്ലിയില്‍ ബോധവല്‍ക്കരണം നടത്തി. പ്രധാനാധ്യാപകന്‍ എം.സി പ്രമോദ്, കെ സറീന, ആര്‍.എസ് ദീപ, എം ഗോപീഷ്, അഞ്ജു പി.പി എന്നിവര്‍ പ്രസംഗിച്ചു. സ്‌കൂള്‍ ലീഡര്‍ ശ്രേയ ഷിജിത്ത് കുട്ടികള്‍ക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

