Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

വില്യാപ്പള്ളി തീവെപ്പ്: പോലീസ് സ്റ്റേഷൻ മാർച്ച് നടത്താൻ ആർജെഡി

March 5, 2025
in പ്രാദേശികം
A A
വില്യാപ്പള്ളിയില്‍ രാഷ്ട്രീയ യുവജനതാദള്‍ ക്യാമ്പിന്റെ പന്തലിനും കസേരകള്‍ക്കും തീയിട്ടു; 250 കസേരകള്‍ കത്തിനശിച്ചു
Share on FacebookShare on Twitter

വില്ല്യാപ്പള്ളി: മൈക്കുളങ്ങര താഴെ രാഷ്ട്രീയ യുവജനതാദളിൻ്റെയും സോഷ്യലിസ്റ്റ് വിദ്യാർഥി ജനതയുടെയും ഏകദിന ക്യാമ്പിനു വേണ്ടി തയ്യാറാക്കിയ പന്തലും കസേരകളും കൊടിതോരണങ്ങളും തീവെച്ച് നശിപ്പിച്ചവരെ പിടികൂടാത്തതിൽ പ്രതിഷേധിച്ച് വടകര പോലീസ് സ്റ്റേഷൻ മാർച്ച് നടത്തുവാൻ ആർജെഡി വില്ല്യാപ്പള്ളി പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചു. നാട്ടിൽ അരാജകത്വം സൃഷ്ടിക്കുന്നവരെ പിടികൂടുന്നതിൽ പോലീസ് തുടരുന്ന നിസ്സംഗതക്കെതിരെ മാർച്ച് 21 നാണ് പോലീസ് സ്റ്റേഷൻ മാർച്ച് നടത്തുന്നത്. യോഗത്തിൽ പ്രസിഡന്റ് എ.പി.അമർനാഥ് അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗങ്ങളായ ആയാടത്തിൽ രവീന്ദ്രൻ, വിനോദ് ചെറിയത്ത്, കെ.എം.ബാബു, ഭാരവാഹികളായ വി.ബാലകൃഷ്ണൻ, മലയിൽ ബാലകൃഷ്ണൻ, എം.ടി.കെ. സുരേഷ്, ഇ.എം. നാണു, കെ.പി ബാലൻ, ഒ.എം. സിന്ധു, മലയിൽ രാജേഷ്, എം.ടി.കെ.സുധീഷ്, ആർ.പി.രാജീവൻ, മുണ്ടോളി രവി എന്നിവർ സംസാരിച്ചു.

RECOMMENDED NEWS

മുണ്ടക്കൈ ദുരന്തം തന്ന പാഠം; അഡ്വാന്‍സ്ഡ് എയര്‍വേ വര്‍ക്‌ഷോപ്പോടുകൂടി എമര്‍ജന്‍സ് 3.0 തുടങ്ങി

മുണ്ടക്കൈ ദുരന്തം തന്ന പാഠം; അഡ്വാന്‍സ്ഡ് എയര്‍വേ വര്‍ക്‌ഷോപ്പോടുകൂടി എമര്‍ജന്‍സ് 3.0 തുടങ്ങി

5 months ago
കുന്നുമ്മല്‍ ക്ഷേത്രത്തില്‍ നവീകരണ കലശം തുടങ്ങി

കുന്നുമ്മല്‍ ക്ഷേത്രത്തില്‍ നവീകരണ കലശം തുടങ്ങി

2 weeks ago
മൂരാട് വാഹനാപകടം: ഒരാള്‍ കൂടി മരിച്ചു

മൂരാട് വാഹനാപകടം: ഒരാള്‍ കൂടി മരിച്ചു

3 weeks ago
ആന എഴുന്നള്ളിപ്പുകള്‍ ഒരാഴ്ചത്തേക്ക് നിര്‍ത്തിവയ്ക്കാന്‍ തീരുമാനം

ആന എഴുന്നള്ളിപ്പുകള്‍ ഒരാഴ്ചത്തേക്ക് നിര്‍ത്തിവയ്ക്കാന്‍ തീരുമാനം

4 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal