വടകര: മോട്ടോര്‍ വാഹന വകുപ്പ് വടകര റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസിന്റെ പരിധിയിലെ ബസ് ജീവനക്കാര്‍ക്ക് വടകര ആര്‍ടിഒയുടെ നേതൃത്വത്തില്‍ റോഡ് സുരക്ഷാ ബോധവല്‍ക്കരണ ക്ലാസ് നടത്തി. വടകര മോട്ടോര്‍
വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ സനല്‍ വി മണപ്പള്ളി പരിപാടി ഉദ്ഘാടനം ചെയ്തു.കോഴിക്കോട് എന്‍ഫോഴ്‌സ്‌മെന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ശ്രീ പ്രസാദ് കെ.ആര്‍, അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ശ്രീ റിജേഷ് കൃഷ്ണന്‍ എന്‍.കെ എന്നിവര്‍ ക്ലാസ് നയിച്ചു. അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ ശ്രീ ആദര്‍ശ് എസ്.ആര്‍, ശ്രീ അര്‍ജുന്‍ ജി, വടകര പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ സെക്രട്ടറി ശ്രീ എ.പി ഹരിദാസ് എന്നിവര്‍ സംസാരിച്ചു.

