കൊല്ലം: സിപിഎം സംസ്ഥാന സമ്മേളനത്തിന് കൊല്ലത്ത് ഇന്ന് പതാക ഉയരും. നാളെ മുതല്‍ ഒമ്പതു വരെ
സി.കേശവന്‍ മെമ്മോറിയല്‍ ടൗണ്‍ ഹാളില്‍ (കോടിയേരി ബാലകൃഷ്ണന്‍ നഗര്‍) പ്രതിനിധി സമ്മേളനം. 30 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കൊല്ലത്ത് സിപിഎം സംസ്ഥാന സമ്മേളനം നടക്കുന്നത്.
കയ്യൂര്‍, വയലാര്‍, ശൂരനാട് എന്നിവിടങ്ങളിലെ രക്തസാക്ഷി കുടീരങ്ങളില്‍ നിന്ന് പ്രയാണം ആരംഭിച്ച പതാക, ദീപശിഖ, കൊടിമര ജാഥകള്‍ ഇന്ന് വൈകിട്ട് അഞ്ചിന് പൊതുസമ്മേളന നഗരിയായ കൊല്ലം ആശ്രാമം മൈതാനത്തെ സീതാറാം യെച്ചൂരി നഗറില്‍ സംഗമിക്കും. ജില്ലയിലെ 23 രക്തസാക്ഷി കുടീരങ്ങളില്‍ നിന്നുള്ള
ദീപശിഖകളുമെത്തും. സംഘാടക സമിതി ചെയര്‍മാനായ മന്ത്രി കെ.എന്‍.ബാലഗോപാല്‍ പതാക ഉയര്‍ത്തും. ഒമ്പതിന് ഉച്ചകഴിഞ്ഞ് ആശ്രാമം മൈതാനത്ത് ലക്ഷങ്ങള്‍ പങ്കെടുക്കുന്ന പൊതുസമ്മേളനവും കാല്‍ലക്ഷം റെഡ് വോളന്റിയര്‍മാരുടെ പരേഡും നടക്കും. നാളെ രാവിലെ 10ന് ടൗണ്‍ ഹാളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പാര്‍ട്ടി പതാക ഉയര്‍ത്തും. തുടര്‍ന്ന് പൊളിറ്റ് ബ്യൂറോ കോ ഓര്‍ഡിനേറ്റര്‍ പ്രകാശ് കാരാട്ട് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിക്കും. കഴിഞ്ഞ
സംഘടനാകാലയളവിലെ രാഷ്ട്രീയ, സംഘടനാകാര്യങ്ങളുടെ പരിശോധനയ്‌ക്കൊപ്പം തുടര്‍ഭരണവും സമ്മേളനത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്. ഇതിനായി ‘നവകേരളത്തിനായി പുതുവഴികള്‍’ എന്ന രണ്ടാം നവകേരള രേഖ മുഖ്യമന്ത്രി അവതരിപ്പിക്കും. പൊളിറ്റ് ബ്യൂറോ അംഗങ്ങളായ എം.എ.ബേബി, ബി.വി.രാഘവലു, വൃന്ദാകാരാട്ട്, സുഭാഷിണി അലി, അശോക് ധൗളെ, എ.വിജയരാഘവന്‍ തുടങ്ങിയവര്‍ സമ്മേളനത്തില്‍ ആദ്യവസാനം പങ്കെടുക്കും.