മുയിപ്പോത്ത്: കോണ്‍ഗ്രസ് ചെറുവണ്ണൂര്‍ മണ്ഡലം മുന്‍ പ്രസിഡന്റും ഗ്രാമ പഞ്ചായത്ത് മുന്‍ മെമ്പറും കലാ
സാമൂഹിക സാംസ്‌ക്കാരിക പൊതു രംഗത്ത് നിറത്ത് നിന്ന വ്യക്തിത്വത്തിന് ഉടമയുമായ സി.ടി.പ്രഭാകരക്കുറുപ്പിന്റെ പതിനേഴാം ചരമ വാര്‍ഷികം എട്ടാംവാര്‍ഡ് കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ ആചരിച്ചു. പ്രസിഡന്റ് എന്‍ ബാബുവിന്റെ അധ്യക്ഷതയില്‍ ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ആര്‍.പി.ഷോഭിഷ് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് മെമ്പര്‍ എ.ബാലകൃഷ്ണന്‍, ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സിക്രട്ടറിമാരായ
എം.പി.കുഞ്ഞികൃഷ്ണന്‍, വിജയന്‍ ആവള, എം.പി.വി നിഷ്, കര്‍ഷക കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടി വി.ദാമോദരന്‍, മുന്‍ ഗ്രാമ പഞ്ചായത്ത് മെമ്പര്‍ കുഞ്ഞബ്ദുള്ള, ബാബു ചാത്തോത്ത്, എം.എം.അശോകന്‍, കിഷോര്‍കാന്ത്, രവിക്കുറുപ്പ് കെ.പി, ഗിരിഷ് വാളിയില്‍, രാമദാസ് സൗപര്‍ണ്ണിക എന്നിവര്‍ സംസാരിച്ചു. ബൂത്ത് പ്രസിഡന്റ് ഷൈനിജ് കെ.പി.സ്വാഗതവും ബാലകൃഷ്‌കന്‍ നന്ദിയും പറഞ്ഞു. കാലത്ത് വീട്ടുവളപ്പില്‍ പുഷ്പാര്‍ച്ചനയും നടന്നു.

