അരൂര്‍: കോണ്‍ഗ്രസ് പ്രാദേശിക നേതാവും ജീവകാരുണ്യ പ്രവര്‍ത്തകനും ഹോമിയോ ചികിത്സകനുമായിരുന്ന
ചേരാപുരം കുറ്റിപ്പുറത്ത് രാഘവനെ കാക്കുനി ടൗണ്‍ കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ അനുസ്മരിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തകരും ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു. വീട്ടു പറമ്പിലെ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി. ചടങ്ങില്‍ പി.പി രവീന്ദ്രന്‍, കെ.വി അരവിന്ദാക്ഷന്‍, എ.കെ രാജീവന്‍, വി.കെ മനോജന്‍, പറമ്പത്ത് അബ്ദുറഹ്‌മാന്‍, കുഴിച്ചാലില്‍ ബാബു, കെ.പി രാധ എന്നിവര്‍ പങ്കെടുത്തു.
