
ചാരിറ്റബിള്‍ ട്രസ്റ്റ് വീട്ടുമുറ്റങ്ങളിലും വിദ്യാലയങ്ങളിലും സംഘടിപ്പിച്ച അവരപന്തല്‍ മത്സരത്തില്‍ ചോറോട് കുരിയാടിയിലെ പുഴക്കര രഞ്ജിത്ത്ബാബുവും അറക്കിലാട് ജെബി സ്‌കൂളും മികച്ച പന്തലിനുള്ള പതിനായിരം രൂപയുടെ കാഷ് അവാര്‍ഡുകള്‍ കരസ്ഥമാക്കി. അംബിക, ‘ദില്‍’വീരഞ്ചേരി വടകര, അലൈന സത്ഗമയ വടകര,
ഗിരീഷ് എടത്തില്‍ പുതുപ്പണം, ഹേമന്ത് ശ്രീനാരായണസദനം പുതുപ്പണം എന്നിവര്‍ക്ക് പ്രോല്‍സാഹന സമ്മാനങ്ങളും നല്‍കും.
കഴിഞ്ഞ വര്‍ഷത്തെ മത്സരത്തില്‍ മികച്ച പന്തലിനുള്ള കാഷ് അവാര്‍ഡ് കരസ്ഥമാക്കിയ സുജാരാമകൃഷ്ണനും വടകര വെസ്റ്റ് ജെബി.സ്‌കൂളിനും
ഈ വര്‍ഷവും നല്ലനിലയിലുള്ള അവര പന്തലൊരുക്കിയതിന് പ്രത്യേക സമ്മാനവും നല്‍കുമെന്ന് ട്രസ്റ്റ് ജനറല്‍സെക്രട്ടറി എന്‍.കെ.അജിത്കുമാര്‍
അറിയിച്ചു.