പേരാമ്പ്ര: മാരക ശേഷിയുള്ള ഹൈബ്രിഡ് കഞ്ചാവുമായി യുവാവ് പിടിയില്‍. കോട്ടൂര്‍ തിരുവോട് പുന്നോറത്ത്
അനുദേവ് സാഗറിനെയാണ് (23) പേരാമ്പ്ര എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.അശ്വിന്‍ കുമാറും പാര്‍ട്ടിയും ചേര്‍ന്ന് വാകയാട് തിരുവോട് ഭാഗത്ത് നിന്ന് അറസ്റ്റ് ചെയ്തത്.
ഒരു ഗ്രാം ഹൈബ്രിഡ് കഞ്ചാവാണ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തത.് തായ്‌ലന്റ് പോലുള്ള രാജ്യങ്ങളില്‍ കണ്ടുവരുന്ന കഞ്ചാവാണിത്. ഒരു ഗ്രാമിന് നാലായിരം രൂപ വിലയുണ്ടെന്നാണ് പറയുന്നത്. അന്യരാജ്യങ്ങളില്‍ പ്രത്യേകരീതിയില്‍ കൃഷി ചെയ്‌തെടുക്കുന്ന ഹൈബ്രിഡ് കഞ്ചാവിന്റെ ഇന്നാട്ടിലെ സാന്നിധ്യം എക്‌സൈസ്
ഉദ്യോഗസ്ഥരില്‍ പോലും അമ്പരപ്പ് ഉളവാക്കി. ഇതു സംബന്ധിച്ച് എന്‍ഡിപിഎസ് കേസെടുത്തു. കൂടുതല്‍ അന്വഷണം ആവശ്യമായിരിക്കുകയാണ്.
അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്പെക്ടര്‍ ഗ്രേഡ് ചന്ദ്രന്‍ കുഴിച്ചാലില്‍, പ്രിവന്റിവ് ഓഫീസര്‍ ഗ്രേഡ് നൈജീഷ്.ടി, ഷിജില്‍ കുമാര്‍.എന്‍.കെ, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ മഹിത.ബി.എസ്, സിവില്‍ എക്‌സൈസ് ഡ്രൈവര്‍ ദിനേശ്.സി എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.