അഴിയൂര്‍: അഴിയൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസ് എഞ്ചിനീയറിംഗ് വിഭാഗത്തിലെ വനിതാ ഓവര്‍സിയറെ
ജീവനക്കാരന്‍ അധിക്ഷേപിച്ച സംഭവം ഗ്രാമപഞ്ചായത്ത് ഭരണസമിതി യോഗത്തില്‍ ബഹളത്തിനിടയാക്കി. പ്രതിഷേധം കനത്തതോടെ ജീവനക്കാരനെ മറ്റൊരു തസ്തികയിലേക്ക് മാറ്റാന്‍ യോഗം തീരുമാനിച്ചു.
വിഷയം സംബന്ധിച്ച് രൂക്ഷമായ വാദപ്രതിവാദങ്ങളാണ് കഴിഞ്ഞ ദിവസം നടന്ന ഭരണസമിതി യോഗത്തില്‍ ഉണ്ടായത്. സംഭവം മാപ്പ് പറഞ്ഞ് ഒതുക്കി തീര്‍ക്കാന്‍ നടത്തിയ ശ്രമം പരാജയപ്പെടുകയായിരുന്നു. എല്‍ഡിഎഫ്, എസ്ഡിപിഐ, സ്വതന്ത്ര അംഗം എന്നിവര്‍ ചേര്‍ന്ന് ക്ലാര്‍ക്കിനെതിരെ നടപടി ആവശ്യപ്പെട്ട് രേഖാമൂലം നല്‍കിയ പരാതി നിരാകരിക്കാന്‍ പ്രസിഡന്റും ഭരണകക്ഷി അംഗങ്ങളും ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. കനത്ത വാഗ്വാദമാണ് യോഗത്തിലുണ്ടായത്. അംഗങ്ങള്‍ നടുത്തളത്തില്‍ ഇറങ്ങി കടുത്ത രീതിയില്‍ പ്രതിഷേധിച്ചു.
തുടര്‍ന്നാണ് ആരോപണ വിധേയനായ പ്ലാന്‍ ക്ലര്‍ക്കിനെ ആ ഉത്തരവാദിത്വത്തില്‍ നിന്നു മാറ്റാന്‍ യോഗം തീരുമാനിച്ചത്.
ചെറിയ പിഴവുകള്‍ക്കും അല്ലാതെയും മോശമായ വാക്കുകള്‍ ഉപയോഗിച്ച് പരസ്യമായി ശാസിക്കുന്ന രീതിയാണ് ഈ ജീവനക്കാരന്റേതെന്ന് വനിതാ ഓവര്‍സിയര്‍ ഭരണസമിതി അംഗങ്ങള്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. ഈ വിഷയം ഗൗരവമേറിയതാണെന്നും അതുകൊണ്ടാണ് ജീവനക്കാരനെതിരെ നടപടി തേടി വിഷയം ഭരണസമിതി യോഗത്തില്‍ ഉന്നയിച്ചതെന്നും അംഗങ്ങള്‍ പറഞ്ഞു.