താമരശ്ശേരി: വിദ്യാര്‍ഥി സംഘട്ടനത്തില്‍ പത്താം ക്ലാസുകാരന്‍ മുഹമ്മദ് ഷഹബാസ് കൊല്ലപ്പെട്ട സംഭവത്തില്‍
ഒരു വിദ്യാര്‍ഥി കൂടി അറസ്റ്റില്‍. പത്താം ക്ലാസുകാരനെയാണ് അറസ്റ്റ് ചെയ്തത്. ഷഹബാസിനെ കൂട്ടംകൂടി മര്‍ദിച്ചതില്‍ ഈ വിദ്യാര്‍ഥിക്കും പങ്കുണ്ടെന്ന കണ്ടെത്തലിലാണ് പോലീസ് നടപടി. ഇന്‍സ്റ്റഗ്രാം ചാറ്റ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വിദ്യാര്‍ഥിയെ കസ്റ്റഡിയിലെടുത്തത്. ഇതോടെ കുറ്റാരോപിതരുടെ എണ്ണം ആറായി. വിദ്യാര്‍ഥികള്‍ അല്ലാത്തവര്‍ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന പിതാവിന്റെ ആരോപണത്തിലും പോലീസ് കൂടുതല്‍ അന്വേഷണം നടത്തും. തിങ്കളാഴ്ച ഏഴ് വിദ്യാര്‍ഥികളെ കൂടി പോലീസ് ചോദ്യംചെയ്തിരുന്നു. അക്രമസമയത്ത് പരിസരത്ത് ഉണ്ടായിരുന്നെന്ന് സംശയിക്കുന്ന രണ്ട് സ്‌കൂളുകളിലെയും ട്യൂഷന്‍ സെന്ററിലെയും വിദ്യാര്‍ഥികളെയാണ്
ചോദ്യംചെയ്ത് മൊഴി രേഖപ്പെടുത്തിയത്
ഇതിനു പിന്നാലെയാണ് അറസ്റ്റ്. മുഖ്യ കുറ്റാരോപിതന്റെ വീട്ടില്‍ വീണ്ടും പോലീസ് പരിശോധന നടത്തിയിരുന്നു. രക്ഷിതാവിനെതിരെയും അന്വേഷണം തുടങ്ങി. ആവശ്യമെങ്കില്‍ ഇദ്ദേഹത്തെയും കേസില്‍ പ്രതിചേര്‍ത്തേക്കും.
പുറത്തുനിന്നുള്ള മുതിര്‍ന്നവരുടെയോ കുറ്റാരോപിതരുടെ രക്ഷിതാക്കളുടെയോ ഇടപെടല്‍ അക്രമസംഭവത്തില്‍ ഉണ്ടായിരുന്നോ തുടങ്ങിയ കാര്യങ്ങളാണ് വിദ്യാര്‍ഥികളില്‍നിന്ന് പോലീസ് പ്രധാനമായും ചോദിച്ചറിഞ്ഞത്.