വേളം: കാട്ടുപന്നിയുടെ ആക്രമണത്തില്‍ ഗൃഹനാഥന് പരിക്കേറ്റു. വേളം പള്ളിയത്തെ കോട്ടേമ്മല്‍
ബാബുവിനാണ് (62) പരിക്ക്. ഇന്ന് രാവിലെ പള്ളിയത്ത് പാള്ളാട്ട് വയല്‍ മഠത്തില്‍ താഴെ വെച്ചാണ് പന്നി ആക്രമിച്ചത്. നടന്നു പോകുന്നതിനിടയില്‍ പന്നി ഓടിയെത്തി ആക്രമിക്കുകയായിരുന്നു. കൈക്ക് കുത്തേറ്റ ബാബുവിനെ വടകര ജില്ലാ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കി. മേഖലയില്‍ കാട്ടു പന്നി ശല്യം രൂക്ഷമാണ്. കൃഷി വ്യാപകമായി നശിപ്പിക്കുന്നുണ്ട്. ഇതിനൊപ്പം മനുഷ്യന് നേരെ ആക്രമവും തുടങ്ങി.
