വടകര: ബ്രിട്ടീഷ് ഭരണം നിലനില്‍ക്കുമ്പോള്‍ അടിമത്തത്തിനെതിരെയും ജന്മി-നാടുവാഴി
മേധാവിത്വത്തിനെതിരെയും ഒഞ്ചിയത്ത് നടത്തിയ
പോരാട്ടങ്ങള്‍ക്ക് ധീരമായ നേതൃത്വം കൊടുത്ത സഖാവായിരുന്നു മണ്ടോടി കണ്ണനെന്ന് സിപിഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗം അഡ്വ.കെ പ്രകാശ് ബാബു പറഞ്ഞു. മണ്ടോടി കണ്ണന്റെ 76-ാം രക്ത സാക്ഷിത്വ വാര്‍ഷിക ദിനാചരണം വടകരയിലെ സാംസ്‌കാരിക ചത്വരത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജയിലില്‍ പൊലീസ് മര്‍ദ്ദനമേറ്റ് രക്തം വാര്‍ന്നൊഴുകിയപ്പോള്‍ ആ രക്തത്തില്‍ കൈപ്പത്തി മുക്കി ജയില്‍ ഭിത്തിയില്‍ പാര്‍ട്ടി ചിഹ്നം വരച്ച കണ്ണന്‍ 1949 മാര്‍ച്ച് 4ന് 31-ാം വയസിലാണ് രക്തസാക്ഷിത്വം വരിച്ചത്.
സിപിഐ വടകര മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയില്‍

സെക്രട്ടറി എന്‍.എം.ബിജു അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ കെ ബാലന്‍, ജില്ലാ എക്‌സിക്യൂട്ടീവ് അംഗങ്ങളായ ആര്‍.ശശി, പി.സുരേഷ് ബാബു, ആര്‍.സത്യന്‍, സോമന്‍ മുതുവന, ലോക്കല്‍ സെക്രട്ടറി ആര്‍.കെ.സുരേഷ് ബാബു എന്നിവര്‍ സംസാരിച്ചു. ഒഞ്ചിയം രക്തസാക്ഷിത്വവുമായി ബ ന്ധപ്പെട്ട് സിപിഐ വടകര മണ്ഡലം കമ്മിറ്റി തയ്യാറാക്കിയ ‘ഒഞ്ചിയം – ഇരുമ്പുന്ന ഇതിഹാസം’ എന്ന ഡോക്യുമെന്ററി ചടങ്ങില്‍ പ്രകാശനം ചെയ്തു. ഡോ.പി.കെ.സബിത്ത് രചനയും സംവിധാനവും നിര്‍വ്വഹിച്ചതാണ് ഡോക്യുമെന്ററി. പരിപാടിയില്‍ ഇ.രാധാകൃഷ്ണന്‍ സ്വാഗതം പറഞ്ഞു.