നാദാപുരം: മലിന ജലം പൊതു ഓടയിലേക്കും പരിസരത്തേക്കും ഒഴുക്കിയ കല്ലാച്ചിയിലെ ലോഡര്‍ കാസ്റ്റില്‍
എന്ന സ്ഥാപനം നാദാപുരം പോലീസിന്റെ സഹായത്തോടെ ആരോഗ്യ വിഭാഗം അടപ്പിച്ചു. കല്ലാച്ചി ടൗണും പരിസരവും ദുര്‍ഗന്ധത്തില്‍ മുങ്ങിയെന്നും മൂക്ക് പൊത്താതെ നടക്കാന്‍ പോലും കഴിയാത്ത സാഹചര്യമാണെന്നും കാണിച്ചു ടൗണ്‍ നിവാസികള്‍ ആരോഗ്യ വിഭാഗത്തിന് നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി.
സിസിടിവി ഉള്‍പ്പെടെയുള്ള സംവിധാനവും പരിസരവും പരിശോധിച്ചതിനെ തുടര്‍ന്നാണ് ലോഡര്‍ കാസ്റ്റില്‍ എന്ന കൂള്‍ബാറില്‍ നിന്നു മാലിന്യം സമീപത്തെ ഓടയിലും പറമ്പുകളിലും നിക്ഷേപിച്ചതായി ബോധ്യപ്പെട്ടത്. കൂടാതെ സ്ഥാപനത്തിന് ഉള്ളിലെ മലിനജല ടാങ്കില്‍ നിന്ന് പൊതു ഓടയിലേക്ക് പൈപ്പ് നേരിട്ട് ഇറക്കിയിട്ടുള്ളതായും
ആരോഗ്യ വിഭാഗം കണ്ടെത്തി. തുടര്‍ന്നാണ് സ്ഥാപനത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ നിര്‍ദേശം നല്‍കിയത്.
മഞ്ഞപ്പിത്തം പോലുള്ള പകര്‍ച്ചവ്യാധികള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ ഇത്തരം പ്രവൃത്തികള്‍ നടത്തുന്നവരുടെ പേരില്‍ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്ന് താലൂക്ക് ആശുപത്രി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സുരേന്ദ്രന്‍ കല്ലേരി അറിയിച്ചു. ബഹുജന പിന്തുണയോടെ കൂടി നാദാപുരം പഞ്ചായത്തില്‍ പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനം ശാക്തീകരിക്കുമ്പോള്‍ മാലിന്യം പൊതു സ്ഥലങ്ങളിലേക്ക് ഒഴുക്കി വിട്ട് ജലജന്യ, കൊതുക് ജന്യ രോഗങ്ങള്‍ ഉള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധികള്‍ക്ക് സാധ്യത ഏറെയാണ്. ഇത്തരക്കാര്‍ക്കെതിരെ പൊതുജനാരോഗ്യ നിയമപ്രകാരം നടപടി സ്വീകരിക്കുമെന്ന് ലോക്കല്‍ പബ്ലിക് ഹെല്‍ത്ത് ഓഫീസര്‍ ഡോക്ടര്‍ നവ്യ. ജെ. തൈക്കണ്ടിയില്‍ മുന്നറിയിപ്പു നല്‍കി.