കുറ്റ്യാടി: കുറ്റ്യാടിയില്‍ എക്‌സൈസ് നടത്തിയ പരിശോധനയില്‍ കാറില്‍ നിന്ന് കഞ്ചാവ് പിടികൂടി.
ഇതുമായി ബന്ധപ്പെട്ട് കുറ്റ്യാടി വടയം മാരാന്‍ വീട്ടില്‍ സുര്‍ജിത്തിനെ (37) വടകര എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി.ആര്‍.ഹിറോഷും സംഘവും അറസ്റ്റ് ചെയ്തു. 200 ഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്. കെഎല്‍.58. ജി 1125 നമ്പര്‍ കാറും കസ്റ്റഡിയിലെടുത്തു. കുറ്റ്യാടി പേരാമ്പ്ര-സംസ്ഥാനപാതയില്‍ നടന്ന പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പ്രമോദ് പുളിക്കൂല്‍, പ്രിവന്റീവ് ഓഫീസര്‍ ഗ്രേഡ് സായി ദാസ്, സിവില്‍ എക്‌സൈസ് ഓഫിസര്‍ ഷിരാജ്.കെ, മുസ്ബിന്‍. ഇ.എം, നിഷ എന്‍ കെ, സിഇഒ ഡ്രൈവര്‍
പ്രജീഷ്. ഇകെ എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.

