കക്കട്ടില്‍: മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി കുന്നുമ്മല്‍ ഗ്രാമപഞ്ചായത്തിലെ വിവിധ
സ്ഥാപനങ്ങളില്‍ പഞ്ചായത്ത് എന്‍ഫോഴ്സ്‌മെന്റ് സ്‌ക്വാഡ് പരിശോധന നടത്തി. കുളങ്ങരത്ത്, കക്കട്ടില്‍ ടൗണുകളിലെ കൂള്‍ബാറുകള്‍, ബേക്കറികള്‍, പലചരക്കു സ്ഥാപനങ്ങള്‍, ചിക്കന്‍ സ്റ്റാളുകള്‍ വിദ്യാലയങ്ങള്‍ , കാറ്ററിംഗ് സ്ഥാപനങ്ങള്‍, വര്‍ക് ഷോപ്പുകള്‍, ബ്യൂട്ടി പാര്‍ലറുകള്‍, സര്‍ക്കാര്‍ അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്.
മൂന്നു സ്ഥാപനങ്ങളില്‍ നിന്നു നിരോധിത പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ പിടിച്ചെടുത്തു. പേപ്പര്‍ കപ്പുകള്‍ തുടങ്ങി നിരോധിക്കപ്പെട്ട പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി ഫൈന്‍ ഈടാക്കി.
പൊതുജനാരോഗ്യത്തിന് ഹാനികരമായ രീതിയില്‍ വൃത്തിഹീനമായ ചുറ്റുപാടില്‍
പ്രവര്‍ത്തിക്കുന്ന സഥാപനങ്ങള്‍ക്കെതിരെ പിഴ ചുമത്തി. 17 സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ 17,500 രൂപ വിവിധ വകുപ്പുകളിലായി പിഴ ചുമത്തി. പരിശോധന തുടരുമെന്നും നിയമ ലംഘനം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു
എന്‍ഫോഴ്‌സ്മെന്റ് ടീം അംഗങ്ങളായ അസിസ്റ്റന്റ് സെക്രട്ടറി കെ.പ്രകാശ്, ഹെഡ് ക്ലാര്‍ക്ക് പി.പി.മുരളിധരന്‍, സീനിയര്‍ ക്ലാര്‍ക്ക് പി.കെ.ബാബു, പഞ്ചായത്ത് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ശ്രീജയ എന്നിവരടങ്ങിയ സ്‌ക്വാഡാണ്
പരിശോധന നടത്തിയത്. കുന്നുമ്മല്‍ ഗ്രാമപഞ്ചായത്തില്‍ കഴിഞ്ഞ 10 മാസങ്ങളില്‍ മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങള്‍ക്ക് 13,5000/ രൂപ പിഴ ഈടാക്കിയതായി അധികൃതര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.