വടകര: മൂന്നു ദിവസത്തിനിടയില്‍ വടകരയില്‍ വീണ്ടും എംഡിഎംഎ വേട്ട. 0.54 ഗ്രാം എംഡിഎംഎയുമായി വേളം
പെരുവയല്‍ സ്വദേശി റാഷിദാണ് (26) പിടിയിലായത്. കാറില്‍ സഞ്ചരിക്കുകയായിരുന്ന ഇയാളെ പോലീസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.
തിരുവള്ളൂര്‍ റോഡില്‍ ലഹരി വിരുദ്ധ സേനയായ ഡാന്‍സാഫ് സ്‌ക്വാഡും വടകര പോലീസുമാണ് റാഷിദിനെ പിടികൂടിയത്. റീ അഡിക്ഷന്‍ സെന്ററില്‍ ചികിത്സയിലായിരുന്ന റാഷിദ് അടുത്തിടെയാണ് പുറത്തിറങ്ങിയത്.
രഹസ്യ വിവരത്തെ തുടര്‍ന്ന് പോലീസ് ഇയാളെ നിരീക്ഷിക്കുകയും കൈയ്യോടെ പിടികൂടുകയുമായിരുന്നു.
ഇക്കഴിഞ്ഞ ഞായറാഴ്ച രണ്ട് യുവാക്കളെ വടകരയില്‍ നിന്നു നാട്ടുകാരുടെ സഹായത്താല്‍ പോലീസ് പിടികൂടിയിരുന്നു. രാസലഹരിയുടെ വില്‍പനയും ഉപയോഗവും വര്‍ധിച്ചുവരുന്ന സാഹാചര്യത്തില്‍ ഇത്തരക്കാര്‍ക്കെതിരെ നാട്ടുകാര്‍ രംഗത്തുണ്ട്. മയക്കുമരുന്ന് സംഘങ്ങള്‍ക്കെതിരെ ശക്തമായ നടപടി തുടരുമെന്ന് പോലീസ് അറിയിച്ചു.