ആയഞ്ചേരി: കുറ്റ്യാടി നിയോജക മണ്ഡലത്തില്‍ മൂന്ന് റോഡുകള്‍ക്ക് 6.25 കോടി രൂപയുടെ ഭരണാനുമതി
ലഭിച്ചതായി കെ.പി.കുഞ്ഞമ്മത് കുട്ടി എംഎല്‍എഅറിയിച്ചു. കുളങ്ങരത്ത്-അരൂര്‍-ഗുളികപ്പുഴ റോഡ് ബിബിഎംബിസി നിലവാരത്തില്‍ ഉയര്‍ത്തുന്നതിനായി 4.75 കോടി രൂപ, കാവില്‍-തീക്കുനി-കുറ്റ്യാടി റോഡ് ബിസി ഓവര്‍ ലേ, എസ്മുക്ക്-വള്ളിയാട്-കോട്ടപ്പള്ളി-തിരുവള്ളൂര്‍ റോഡ് എംഎസ്എസ് എന്നീ രണ്ടു
പ്രവൃത്തികള്‍ക്കായി ഒന്നര കോടി രൂപ എന്നിങ്ങനെയാണ് തുക അനുവദിച്ചത്.
കുറ്റ്യാടി മണ്ഡലത്തില്‍ പിന്നോക്കാവസ്ഥയിലുള്ള റോഡുകള്‍ അടിയന്തര പ്രാധാന്യത്തോടെ പരിഗണിക്കണമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസിനോട് അഭ്യര്‍ഥിച്ചിരുന്നു. ഘട്ടം ഘട്ടമായി റോഡുകള്‍ മികച്ച നിലവാരത്തിലേക്ക് എത്തിക്കാമെന്ന് മന്ത്രി ഉറപ്പും തന്നിരുന്നു. പുതുതായി 6.25 കോടി രൂപ അനുവദിച്ച മന്ത്രി പി.എ.മുഹമ്മദ് റിയാസിന് കെ.പി.കുഞ്ഞമ്മത് കുട്ടി എംഎല്‍എ നന്ദി അറിയിച്ചു.