തലശ്ശേരി: പാനൂരില്‍ കാട്ടുപന്നിയുടെ കുത്തേറ്റ് കര്‍ഷകന് ദാരുണാന്ത്യം. വള്ള്യായി സ്വദേശി ശ്രീധരനാണ് (70) കൊല്ലപ്പെട്ടത്.
ദേഹമാസകലം കാട്ടുപന്നിയുടെ കുത്തേറ്റിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം നടന്നത്. ശ്രീധരന്‍ തന്റെ കൃഷിയിടം നനച്ചുകൊണ്ടിരിക്കെയാണ് കാട്ടുപന്നിയുടെ ആക്രമണം ഉണ്ടായത്. നിലവിളികേട്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോള്‍ കാട്ടുപന്നി കുത്തുന്നതാണ് കണ്ടത്. ഗുരുതരമായി പരിക്കേറ്റ ശ്രീധരനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം തലശ്ശേരി ആശുപത്രിയിലേക്ക് മാറ്റി. ഇതിന് മുന്‍പും പാനൂരില്‍ കാട്ടുപന്നിയുടെ ആക്രമണമുണ്ടായിട്ടുണ്ടെന്നാണ് വിവരം.
