പയ്യോളി: ജവഹര്‍ ഇരിങ്ങല്‍ സംഘടിപ്പിക്കുന്ന ജില്ലാതല വോളി നൈറ്റ് മേളയുടെ ഫൈനല്‍ മല്‍സരം ഇന്ന് (ഞായര്‍) നടക്കും.
സായ് സെന്റര്‍ കോഴിക്കോടും സ്വപ്ന ബാലുശ്ശേരിയും തമ്മിലാണ് കലാശപ്പോര്. മേപ്രംകുറ്റി രാജേന്ദ്രന്‍ സ്മാരക ഫ്‌ലഡ്‌ലൈറ്റ് സ്റ്റേഡിയത്തില്‍ രാത്രി എട്ടിനാണ് ഫൈനല്‍.
കാട്ടുകുറ്റി രാഘവന്‍ മെമ്മോറിയല്‍ റോളിംഗ് ട്രോഫിക്കും പ്രൈസ് മണിക്കും ഒറ്റുകുളം നടപ്പറമ്പില്‍ ചന്ദ്രന്‍ മെമ്മോറിയല്‍ ട്രോഫിക്കും ഒറ്റുകുളത്തില്‍ നാരായണി മെമ്മോറിയല്‍ പ്രൈസ് മണിക്കും വേണ്ടിയുള്ള ജില്ലാതല വോളി നൈറ്റ് മേള കാണാന്‍ നൂറുകണക്കിന് വോളിബോള്‍ പ്രേമികളാണ് പിന്നിട്ട ദിവസങ്ങളില്‍ എത്തിയത്. കാണികളുടെ ബാഹുല്യം മത്സരങ്ങള്‍ക്ക്
ആവേശമേറ്റി. ഇന്നത്തെ കലാശപ്പോരിന് വന്‍ജനാവലി എത്തുമെന്നാണ് പ്രതീക്ഷ.