വടകര: ജനകീയ കൂട്ടായ്മ പ്രവര്‍ത്തകരും പോലീസും കൈകോര്‍ത്തതോടെ വടകരയില്‍ രണ്ടു പേര്‍ എംഡിഎംഎയുമായി
പിടിയിലായി.
മുട്ടുങ്ങല്‍ രയരങ്ങോത്ത് അതുല്‍ രമേഷ് (27), തുറയൂര്‍ പാലച്ചുവട് അയ്യിട്ട വളപ്പില്‍ സിനാന്‍ (35) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
താഴെ അങ്ങാടിയില്‍ നിന്നാണ് അതുലിനെ പിടികൂടിയത്. ഇതിനു പിന്നാലെ ലിങ്ക് റോഡില്‍ നിന്ന് സിനാനെയും അറസ്റ്റ് ചെയ്തു. അതുലില്‍ നിന്നു 0.65 ഗ്രാം, സിനാനില്‍ നിന്നു 1.5 ഗ്രാം എന്നിങ്ങനെയാണ് കണ്ടെടുത്ത എംഡിഎംഎയുടെ അളവ്.
താഴെഅങ്ങാടി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ജനകീയ കൂട്ടായ്മയുടെ ഇടപെടലാണ് വേട്ടക്ക് പിന്നില്‍. താഴെഅങ്ങാടി മേഖലയില്‍ ലഹരി മരുന്ന് എത്തുന്ന വിവരം മനസിലാക്കിയ കൂട്ടായ്മ പ്രവര്‍ത്തകര്‍ നിരീക്ഷണം നടത്തിവരികയായിരുന്നു. പുലര്‍ച്ചെയാണ്
അതുല്‍ രമേശ് വലയിലാവുന്നത്. ഇയാളില്‍ നിന്നു ലഭിച്ച വിവരത്തെ തുടര്‍ന്നാണ് ലിങ്ക് റോഡില്‍ നിന്ന് സിനാന്‍ പിടിയിലാവുന്നത്.
എസ്‌ഐ സത്യജിത്തിന്റെ നേതൃത്വത്തില്‍ എസ്‌ഐ നിസാര്‍, എഎസ്‌ഐമാരായ സിജുകുമാര്‍, രാജേഷ്, ഡ്രൈവര്‍ ഷാജി എന്നിവര്‍ ചേര്‍ന്നാണ് അതുലിനെ പിടികൂടിയത്. എസ്‌ഐ വര്‍ഗീസ് തോമസിന്റെ നേതൃത്വത്തില്‍ എഎസ്‌ഐമാരായ ഷനില്‍, പ്രവീണ്‍, ബൈജു, സീനിയര്‍ സിപിഒ സജീവന്‍, ഡ്രൈവര്‍ ലിനു എന്നിവരടങ്ങിയ മറ്റൊരു സംഘം സിനാനെയും പിടികൂടി. ഇയാളുടെ കാറും കസ്റ്റഡിയിലെടുത്തു.പോലീസിന്റെ സഹായത്തോടെ ലഹരിക്കെതിരായ പോരാട്ടം തുടരുമെന്ന് ജനകീയ കൂട്ടായ്മ പ്രവര്‍ത്തകര്‍ വ്യക്തമാക്കി.