വടകര: മേപ്പയില്‍ ശ്രീ ഗണപതി-ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവത്തിന്റെ രണ്ടാം നാളിലെ സായാഹ്നം ശ്രീ
പത്മനാഭസ്വാമിയുടെ മണ്ണില്‍ നിന്നെത്തിയ തായമ്പകക്കാരിയുടെ വിസ്മയപ്രകടനത്തിന് സാക്ഷിയായി. നൂറു കണക്കിന് മേള പ്രേമികള്‍ക്കു മുന്നില്‍ രഹിത കൃഷ്ണദാസ് മിന്നിക്കയറിയപ്പോള്‍ തായമ്പകയുടെ ചേലുകൂട്ടി.
വൈകിട്ട് ആറിന് തുടങ്ങിയ തായമ്പക ഒന്നര മണിക്കൂറോളം നീണ്ടു. ക്ഷേത്ര മുറ്റത്തും പരിസരത്തും മേളത്തിനൊത്ത് താളം പിടിച്ച ആസ്വാദകരെ ഹരം പിടിപ്പിച്ചു കൊണ്ട് രഹിതയും സംഘവും കൊട്ടിക്കയറിയപ്പോള്‍ അത് ഭക്തിസാന്ദ്രമായ അനുഭവമായി.
വടകരയിലെയും പരിസരങ്ങളിലെയും ക്ഷേത്രങ്ങളില്‍ വൈവിധ്യമാര്‍ന്ന ഉത്സവ മേളങ്ങള്‍ കണ്ടും കേട്ടും അനുഭവിച്ചവര്‍ വേറിട്ട
അനുഭവമെന്ന പോലെ ഈ കലാവിരുന്ന് ശരിക്കും ആസ്വദിച്ചു. ഈ പരിപാടിയുടെ സവിശേഷത അറിഞ്ഞ് ആബാലവൃദ്ധം ഭക്തജനങ്ങള്‍ മേപ്പയില്‍ ഭഗവതി ക്ഷേത്രാങ്കണത്തിലേക്ക് ഒഴുകുകയായിരുന്നു. ആസ്വാദകരുടെ ബാഹുല്യം രഹിതയെ ആവേശഭരിതയാക്കി.
തിരുവനന്തപുരത്തുകാരിയായ ഈ വാദ്യക്കാരി എംകോം ബിരുദധാരിയാണ്. തായമ്പക കഴിഞ്ഞതിനു പിന്നാലെ ഫോട്ടോയെടുക്കാനും നേരിട്ട് അഭിനന്ദനമറിയിക്കാനും ഏറെപ്പേര്‍ രഹിതക്കരികിലെത്തി. പ്രശസ്ത മേള വിദഗ്ധന്‍ സതീശന്‍ വടകരയുടെ നേതൃത്വത്തില്‍ ഒരു സംഘം മേളക്കാരും രഹിതയുടെ തായമ്പകക്ക് കൂട്ടുണ്ടായിരുന്നു. ഗോകുല്‍ പല്ലശ്ശന, നിധീഷ്,
വിനു വടകര, സുജി9, ശ്രീഗേഷ് കൊയിലാണ്ടി, സുഭാഷ് മേപ്പയില്‍, അമിത് എന്നിവര്‍ മേളമൊരുക്കി.
തുടര്‍ന്ന് സുരേഷ് ബാബു മേപ്പയിലും സംഘവും അവതരിപ്പിച്ച കൊമ്പു പറ്റ്, ലിജേഷ് ഏഴുപടിക്കല്‍ കൊയിലാണ്ടിയും സംഘവും അവതരിപ്പിച്ച കുഴല്‍പറ്റ് എന്നിവയും ആസ്വാദകരെ ആകര്‍ഷിച്ചു.
-ആര്‍.വിജയന്‍