Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

‘ഞങ്ങള്‍ ഒരമ്മപെറ്റ മക്കളെപോലെ’; മുല്ലപ്പള്ളിയുമായി അകല്‍ച്ചയില്ലെന്ന് കെ.സുധാകരന്‍

March 2, 2025
in പ്രാദേശികം
A A
‘ഞങ്ങള്‍ ഒരമ്മപെറ്റ മക്കളെപോലെ’; മുല്ലപ്പള്ളിയുമായി അകല്‍ച്ചയില്ലെന്ന് കെ.സുധാകരന്‍
Share on FacebookShare on Twitter

കണ്ണൂര്‍: മുല്ലപ്പള്ളി രാമചന്ദ്രനുമായി തനിക്ക് അകല്‍ച്ചയില്ലെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍. മുല്ലപ്പള്ളി കണ്ണൂരില്‍ പാര്‍ട്ടിക്ക് അടിത്തറ പണിത നേതാവാണ്. ഞങ്ങള്‍ ഒരമ്മപെറ്റ മക്കളെ പോലെയാണെന്നും കെ സുധാകരന്‍ പറഞ്ഞു.
കാലത്തിന്റെ ഗതി അനുസരിച്ച് സജീവ രാഷ്ട്രീയത്തില്‍ നിന്ന് അദ്ദേഹം മാറി. മുല്ലപ്പള്ളിയുമായി ചെറിയ കമ്മ്യൂണിക്കേഷന്‍ ഗ്യാപ് ഉണ്ടായി എന്നത് സത്യമാണ് കമ്മ്യൂണിക്കേഷന്‍ ഗ്യാപ് വന്നതില്‍ ദുഃഖമുണ്ട്. ഇനി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കും. ഇടതു സര്‍ക്കാരിനെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹത്തെ ആവശ്യമുണ്ടെന്നും തിരുത്താന്‍ വൈകിയത് മനഃപൂര്‍വ്വം അല്ല. അദ്ദേഹത്തിന്റെ അനുഭവസമ്പത്ത് ഉപയോഗപ്പെടുത്തുന്നതില്‍ വീഴ്ച ഉണ്ടായി. ഇതുപോലെ എല്ലാ നേതാക്കളെയും ഒപ്പം നിര്‍ത്തുമെന്നും കെ.സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, പാര്‍ട്ടിയുമായി കമ്മ്യൂണിക്കേഷന്‍ ഗ്യാപ്പ് ഉണ്ടായി എന്നത് സത്യമാണെന്നും അത് പരിഹരിക്കാനുള്ള ശ്രമത്തെ സ്വാഗതം ചെയ്യുന്നുവെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രതികരിച്ചു. പാര്‍ട്ടി തന്റെ അനുഭവ സമ്പത്ത് പ്രയോജനപ്പെടുത്തും. സംസ്ഥാന നേതൃത്വത്തില്‍ സജീവമാകുമെന്നും അദ്ദേഹം പറഞ്ഞു. കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്ന് കെ സുധാകരനെ മാറ്റണമെന്ന ഒരു വിഭാഗത്തിന്റെ ആവശ്യം ശക്തമാണ്. നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇക്കാര്യം ആവശ്യപ്പെട്ട് ദേശീയ നേതൃത്വത്തിന് കത്തയച്ചു എന്ന വാര്‍ത്ത പ്രചരിച്ചതിന് പിറകെയാണ് കെ. സുധാകരന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ വടകര മുക്കാളിയിലെ വീട്ടിലെത്തി ചര്‍ച്ച നടത്തിയത്. ചര്‍ച്ച ഒന്നരമണിക്കൂറോളം നീണ്ടുനിന്നു.

 

 

RECOMMENDED NEWS

ഉരുള്‍പൊട്ടല്‍ മേഖലയിലെ നിര്‍മാണ നിയന്ത്രണം പുനഃപരിശോധിക്കണം: സിപിഎം

2 months ago
വെള്ളൂര് എടവലത്ത് താഴകുനി നാരായണി അന്തരിച്ചു

വെള്ളൂര് എടവലത്ത് താഴകുനി നാരായണി അന്തരിച്ചു

4 months ago
ഒമാനില്‍ നിന്ന് ഉംറക്കെത്തിയ മലയാളി കുടുംബത്തിലെ മൂന്ന് പേര്‍ സൗദി അതിര്‍ത്തിയില്‍ വാഹനാപകടത്തില്‍ മരിച്ചു

ഒമാനില്‍ നിന്ന് ഉംറക്കെത്തിയ മലയാളി കുടുംബത്തിലെ മൂന്ന് പേര്‍ സൗദി അതിര്‍ത്തിയില്‍ വാഹനാപകടത്തില്‍ മരിച്ചു

2 months ago
പൊള്ളാച്ചി ആളിയാര്‍ ഡാമില്‍ മൂന്ന് എഞ്ചിനീയറിംഗ് വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു

പൊള്ളാച്ചി ആളിയാര്‍ ഡാമില്‍ മൂന്ന് എഞ്ചിനീയറിംഗ് വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു

1 month ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal