ചോറോട് ഈസ്റ്റ്: സംസ്ഥാനം ഈ മാസം 30 ന് സമ്പൂര്‍ണ മാലിന്യമുക്തമായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി മാങ്ങോട്ട് പാറ
ടൗണ്‍ ശുചീകരണം നടത്തി. ചോറോട് ഗ്രാമ പഞ്ചായത്തിലെ എല്ലാ ടൗണുകളും കവലകളും ശുചീകരണം നടത്തുന്നതിനൊപ്പമാണ് മാങ്ങോട്ട്പാറയിലും സന്നദ്ധപ്രവര്‍ത്തകര്‍ രംഗത്തെത്തിയത്. 10,11,12 വാര്‍ഡുകള്‍ സംയുക്തമായി നടത്തിയ ശുചീകരണ പ്രവര്‍ത്തനത്തിനു പഞ്ചായത്ത് അംഗങ്ങളായ പ്രസാദ് വിലങ്ങില്‍, ജംഷിദ കെ, ഷിനിത ചെറുവത്ത് എന്നിവര്‍ നേതൃത്വം നല്കി. രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ക്ലബ്ബ് പ്രവര്‍ത്തകര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, ഹരിത സേനാംഗങ്ങള്‍, കച്ചവടക്കാര്‍ പൊതുപ്രവര്‍ത്തകര്‍ എന്നിവര്‍ സേവനപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.
മാര്‍ച്ച് മൂന്നിന് വൈകുന്നേരം നാലിന് ശുചിത്വ ടൗണ്‍ പ്രഖ്യാപനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ചന്ദ്രശേഖരന്
നിര്‍വ്വഹിക്കും.

മാര്‍ച്ച് മൂന്നിന് വൈകുന്നേരം നാലിന് ശുചിത്വ ടൗണ്‍ പ്രഖ്യാപനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ചന്ദ്രശേഖരന്
