നാദാപുരം: സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ പൊതു സമ്മളന നഗരിയില്‍ ഉയര്‍ത്താനുള്ള പതാകയും വഹിച്ചുള്ള ജാഥക്ക്
നാദാപുരത്ത് ഉജ്വല സ്വീകരണം നല്‍കി. ഉണ്ണിയാര്‍ച്ചയുടേയും ബാന്റ് വാദ്യങ്ങളുടേയും അകമ്പടിയോടെയാണ് നാദാപുരത്തേക്ക് സ്വീകരിച്ചത്. എം.സ്വരാജ് നയിക്കുന്ന ജാഥയെ പെരിങ്ങത്തൂരില്‍ നിന്നാണ് കോഴിക്കോട് ജില്ലയിലേക്ക് വരവേറ്റത്. നാദാപുരത്തെ സ്വീകരണത്തില്‍ സിപിഎം സംസ്ഥാനകമ്മിറ്റി അംഗങ്ങളായ പി.മോഹനന്‍, കെ.കെ.ലതിക, ജില്ലാ സെക്രട്ടറി എംമെഹബൂബ്,
കെ.പി.കുഞ്ഞമ്മത് കുട്ടി, എം ഗിരീഷ്, പി.പി.ചാത്തു, കെ.കെ സുരേഷ്, വി.പി കുഞ്ഞികൃഷ്ണന്‍, എ.മോഹന്‍ദാസ്, സി.എച്ച്.മോഹനന്‍, എരോത്ത് ഫൈസല്‍, കെ.പി.വനജ എന്നിവര്‍ പങ്കെടുത്തു. കുറ്റ്യാടി, പേരാമ്പ്ര, ഉള്യേരി എന്നിവിടങ്ങളിലെ സ്വീകരണത്തിനു ശേഷം കോഴിക്കോട് മുതലക്കുളത്താണ് ഇന്നത്തെ സമാപനം. മാര്‍ച്ച് 6 മുതല്‍ 9 വരെ കൊല്ലത്താണ് സംസ്ഥാന സമ്മേളനം.

