ഒഞ്ചിയം: സിപിഐ വടകര മണ്ഡലം സെക്രട്ടറിയും ഒഞ്ചിയത്തെ സാമൂഹിക സാംസ്‌കാരിക രംഗത്തെ നിറ സാന്നിധ്യവുമായിരുന്ന കെ.പി.ശശിയുടെ ഒമ്പതാം ചരമ വാര്‍ഷികം ഒഞ്ചിയത്ത് ആചരിച്ചു. കാലത്ത് സ്മൃതി മണ്ഡപത്തില്‍
പുഷ്പാര്‍ചനയും അനുസ്മരണ യോഗവും ചേര്‍ന്നു. സിപിഐ ജില്ലാ എക്‌സി. അംഗം പി സുരേഷ് ബാബു യോഗം ഉദ്ഘാടനം ചെയ്തു. മുതിര്‍ന്ന സിപിഐ നേതാവ് കോയിറ്റോടി ഗംഗാധരക്കുറുപ്പ് അധ്യക്ഷത വഹിച്ചു. ജില്ലാ എക്‌സി. അംഗം ആര്‍ സത്യന്‍, മണ്ഡലം സെക്രട്ടറി എന്‍.എം ബിജു, ലോക്കല്‍ സെക്രട്ടറി സി രാമകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. സിപിഐ ഒഞ്ചിയം ലോക്കല്‍ സെക്രട്ടറി വി.പി രാഘവന്‍ സ്വാഗതം പറഞ്ഞു.

