വടകര: നടക്കുതാഴ സര്‍വീസ് സഹരണബാങ്ക് ഏറ്റെടുത്തു നടത്തിവരുന്ന വടകര നഗരസഭ കാര്‍ഷിക നഴ്‌സറിയുടെ ആഭിമുഖ്യത്തില്‍ കാര്‍ഷിക സെമിനാറും പഠന ക്ലാസും നടന്നു. കുറുമ്പയില്‍ കാര്‍ഷിക നഴ്‌സറി പരിസരത്ത് നടന്ന പരിപാടി
ബാങ്ക് മുന്‍ പ്രസിഡണ്ട് ഇ അരവിന്ദാക്ഷന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് എം മുരളീധരന്‍ അധ്യക്ഷത വഹിച്ചു. കെ.കെ വനജ, പി.കെ ദിനില്‍ കുമാര്‍, കൃഷിക്കാരന്‍ വാട്‌സ്ആപ്പ് കൂട്ടായ്മ കണ്‍വീനര്‍ കെ.പി പത്മകുമാര്‍ എന്നിവര്‍ സംസാരിച്ചു. മികച്ച 13 കര്‍ഷകരെയും രണ്ട് കര്‍ഷ ഗ്രൂപ്പുകളെയും ചടങ്ങില്‍ ആദരിച്ചു. ‘പഴവര്‍ഗ്ഗ കൃഷിയുടെ സാധ്യതകള്‍’ എന്ന വിഷയത്തില്‍ ബയോടെക് ഹോം ഗാര്‍ഡന്‍ മാനേജര്‍ വി.സി സെബാസ്റ്റ്യന്‍, ‘നാനോ ഫെര്‍ട്ടിലൈസര്‍’ എന്ന വിഷയത്തില്‍ കോഴിക്കോട് ഐഎഫ്എഫ്‌സിഒ ഫീല്‍ഡ് ഓഫീസര്‍ നന്ദു ജി.എസ്, ‘മണ്ണറിഞ്ഞ് വളപ്രയോഗം’ എന്ന വിഷയത്തില്‍ മുന്‍ അസിസ്റ്റന്റ് സോയില്‍ കെമിസ്ട് ഇബ്രാഹിം തിക്കോടി, ‘വിള ഇന്‍ഷുറന്‍സിനെ’ പറ്റി ബഷീര്‍ ഖാന്‍ പേരാമ്പ്ര, ‘കൃഷിയും ആരോഗ്യവും’ എന്ന വിഷയത്തില്‍ കൃഷി ഓഫീസര്‍
കെ രാജു എന്നിവര്‍ ക്ലാസ് എടുത്തു . റിഷ്ബാരാജ് സ്വാഗതവും പി.എം ജയപ്രകാശ് നന്ദിയും പറഞ്ഞു.


ചക്കയില്‍ നിന്ന് മൂല്യ വര്‍ധിത ഉല്‍പ്പന്നങ്ങള്‍ തയ്യാറാക്കുന്ന ശില്പശാല കെ.പി പത്മകുമാര്‍ ഉദ്ഘാടനം ചെയ്തു. ശില്പശാലയില്‍ ചക്ക ട്രെയിനര്‍ ഷീബ സനീഷിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ സ്വാദൂറും വിഭവങ്ങളാണ് പ്രതിനിധികള്‍ക്ക് ഭക്ഷണമായി നല്‍കിയത്. രാവിലെ 11 മണിക്ക് ചക്ക ഷെയ്ക്ക്, ഉച്ചഭക്ഷണം ചക്ക അച്ചാര്‍, ചക്ക മടല്‍ ചമ്മന്തി, ചക്ക പുളിഇഞ്ചി, ചക്ക മോര്, ചക്ക സലാഡ്, ചക്ക മടല്‍ തീയല്‍, ചക്കക്കുരു രസം, ചക്ക പോണ്ടി മസാല, തുടങ്ങിയ കറികള്‍ നല്‍കി വേറിട്ട ഒന്നാക്കി മാറ്റി. നാലുമണിക്ക് ചായക്ക് പകരം ചക്കക്കുരു കോഫിയാണ് നല്‍കിയത്.