Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home കേരളം

താമരശേരിയിലെ പത്താം ക്ലാസുകാരന്റെ മരണം; സമഗ്രമായ അന്വേഷണത്തിന്‌ വിദ്യാഭ്യാസ വകുപ്പ്

March 1, 2025
in കേരളം
A A
താമരശേരിയിലെ പത്താം ക്ലാസുകാരന്റെ മരണം; സമഗ്രമായ അന്വേഷണത്തിന്‌ വിദ്യാഭ്യാസ വകുപ്പ്
Share on FacebookShare on Twitter

കോഴിക്കോട്: താമരശേരിയില്‍ വിദ്യാര്‍ഥി സംഘര്‍ഷത്തിനിടെ പത്താം ക്ലാസുകാരന്‍ മരിച്ച സംഭവം പോലീസിന് പുറമെ വിദ്യാഭ്യാസ വകുപ്പും അന്വേഷിക്കും. സംഭവം ഏറെ ദുഃഖകരമെന്ന് മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നു. ഇക്കാര്യത്തില്‍ പോലീസ് ശക്തമായ അന്വേഷണം നടത്തുന്നുണ്ട്. കോഴിക്കോട് വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ ഇക്കാര്യം അന്വേഷിച്ച് പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. വിശദമായ വകുപ്പുതല അന്വേഷണം നടത്താന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന 16കാരന്‍ ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്. താമരശേരി ചുങ്കം പാലോറക്കുന്ന് ഇക്ബാലിന്റെ മകന്‍ മുഹമ്മദ് ഷഹബാസാണ് മരിച്ചത്. താമരശേരി വെഴുപ്പൂര്‍ റോഡിലെ ട്രിസ് ട്യൂഷന്‍ സെന്ററിന് സമീപം വ്യാഴാഴ്ച വൈകിട്ടായിരുന്നു വിദ്യാര്‍ഥികള്‍ ഏറ്റുമുട്ടിയത്. സംഭവവുമായി ബന്ധപ്പെട്ട് ട്യൂഷന്‍ സെന്ററില്‍ പഠിക്കുന്ന താമരശേരി സ്‌കൂളിലെ അഞ്ച് പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ക്കതിരെ പോലീസ് കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. ഇവരെ ഇന്ന് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കാന്‍ രക്ഷിതാക്കള്‍ക്ക് നിര്‍ദേശം നല്‍കി.

 

RECOMMENDED NEWS

ഡോ.ആദില്‍ അബ്ദുള്ള ബംഗളൂരുവില്‍ അന്തരിച്ചു

4 months ago
ചെണ്ടവാദ്യ പഠനം തുടങ്ങി; പരിശീലനത്തിന് ഇരുപതോളം കുട്ടികള്‍

ചെണ്ടവാദ്യ പഠനം തുടങ്ങി; പരിശീലനത്തിന് ഇരുപതോളം കുട്ടികള്‍

4 months ago
ശിവരാത്രി മഹോത്സവം:  ഇളനീര്‍ വരവ്  ഭക്തിസാന്ദ്രം

ശിവരാത്രി മഹോത്സവം: ഇളനീര്‍ വരവ് ഭക്തിസാന്ദ്രം

3 months ago
ആറ് ജില്ലകൾക്ക് ചൊവ്വാഴ്ച പ്രാദേശിക അവധി

ആറ് ജില്ലകൾക്ക് ചൊവ്വാഴ്ച പ്രാദേശിക അവധി

5 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal