വടകര: വി.സി.ഗീതയുടെ നാലാമത്തെ പുസ്തകമായ ‘ചിതറിപ്പോയവര്‍’ എന്ന കവിതാ സമാഹാരം കവി വീരാന്‍കുട്ടി പ്രകാശനം ചെയ്തു. രാധാകൃഷ്ണന്‍ ആയിലോട്ട് പുസ്തകം ഏറ്റുവാങ്ങി. മടപ്പള്ളി ഗവ.കോളജില്‍ നടന്ന ചടങ്ങില്‍ എ.സി.വിമല അധ്യക്ഷത
വഹിച്ചു. എം.പി.കെ അഹമ്മദ് കുട്ടി പുസ്തകപരിചയം നടത്തി. വി.സി.ചന്ദ്രന്‍, പി കെ ശശിധരന്‍, ഭാനുമതി കെ കെ, നാണു, ശാന്ത തുടങ്ങിയവര്‍ സംസാരിച്ചു. വി സി ഗീത മറുമൊഴി നടത്തി. റഷീദ് പാലേരി സ്വാഗതം പറഞ്ഞു.
