
വടകര: കഞ്ചാവ്, എംഡിഎംഎ തുടങ്ങിയ നിരോധിത ലഹരിപദാര്‍ഥങ്ങളുടെ വില്‍പനക്കും ഉപയോഗത്തിനുമെതിരെ താക്കീതുമായി നാട്ടുകാര്‍ രംഗത്ത്.
ഇത്തരം വസ്തുക്കള്‍ വില്‍ക്കുന്നതോ ഉപയോഗിക്കുന്നതോ കണ്ടാല്‍ കൈകാര്യം ചെയ്യുമെന്ന മുന്നറിയിപ്പുമായി വടകര മുനിസിപ്പാലിറ്റിയിലെ താഴെ അങ്ങാടിയില്‍ ലഹരി വിരുദ്ധ ജനകീയ കൂട്ടായ്മയുടെ പേരില്‍ ബോര്‍ഡുകള്‍ ഉയര്‍ന്നു. ശക്തമായ

നിരോധിത ലഹരിപദാര്‍ഥങ്ങളുടെ വില്‍പനയും ഉപയോഗവും കണ്ടാല്‍ നാട്ടുകാരുടെ കൈയില്‍നിന്ന് അടികിട്ടും. യാതൊരു ദാക്ഷിണ്യവും ഉണ്ടാവുന്നതല്ല. ചോദിക്കാന്‍ വരുന്നവര്‍ക്കും അടി കിട്ടും. അത്തരക്കാരെ പോലീസിനെ ഏല്‍പിക്കുകയും ചെയ്യും എന്നാണ് ബോര്‍ഡിലുള്ളത്. ലഹരിക്കെതിരെ ശക്തമായ പ്രവര്‍ത്തനം നടക്കുന്ന പ്രദേശമാണ് താഴെഅങ്ങാടി. വിവിധ സംഘടനകള്‍ ഇക്കാര്യത്തില്‍ സജീവമാണ്.