കോഴിക്കോട്: താമരശേരിയില്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ ഏറ്റുമുട്ടിയ സംഭവത്തില്‍ തലക്ക് ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ഥി
മരിച്ചു. പത്താം ക്ലാസ് കാരനായ ചുങ്കം പാലോറക്കുന്നില്‍ മുഹമ്മദ് ഷഹബാസാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ശനിയാഴ്ച പുലര്‍ച്ചെയാണ് മരണം. താമരശേരിയിലെ ട്യൂഷന്‍ സെന്ററിനു സമീപത്ത് വ്യാഴാഴ്ചയാണ് കുട്ടികള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്.
എളേറ്റില്‍ വട്ടോളി എംജെ ഹയര്‍ സെക്കന്ററി സ്‌കൂളിലെ കുട്ടികളും താമരശ്ശേരി ഹയര്‍ സെക്കന്റി സ്‌കൂളിലെ കുട്ടികളും തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവങ്ങള്‍ക്ക് തുടക്കം. ട്യൂഷന്‍ സെന്ററില്‍ പത്താം ക്ലാസുകാരുടെ യാത്രയയപ്പ് പരിപാടിയുമായി ബന്ധപ്പെട്ട തര്‍ക്കം സംഘര്‍ഷത്തിലെത്തുകയായിരുന്നു. ഡാന്‍സിനിടെ പാട്ട്
നിലച്ചപ്പോള്‍ കുട്ടികള്‍ കൂകിയതിനെ ചൊല്ലി വാക്കേറ്റമുണ്ടായി. ഇതിനു തുടര്‍ച്ചയായി വ്യാഴാഴ്ച വിദ്യാര്‍ഥികള്‍ തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു. സംഭവത്തില്‍ അഞ്ച് വിദ്യാര്‍ഥികളെ പോലിസ് കസ്റ്റഡിയിലെടുത്തിരുന്നു.
ട്യൂഷന്‍ സെന്ററിലെ വിദ്യാര്‍ഥി അല്ലാത്ത ഷഹബാസിനെ സുഹൃത്താണ് വീട്ടില്‍നിന്ന് കൂട്ടിക്കൊണ്ടുപോയത്. പിന്നാലെ മര്‍ദനത്തിനുശേഷം വഴിയില്‍ ഇറക്കി വിടുകയായിരുന്നു. അവശനായ ഷഹബാസ് രാത്രി ഛര്‍ദിച്ചതോടെ വീട്ടുകാര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. നില വഷളായതിനെതുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു.