ഓര്‍ക്കാട്ടേരി: ഓര്‍ക്കാട്ടേരി റോട്ടറി ക്ലബ്ബ് ഏര്‍പ്പെടുത്തിയ എന്റര്‍പ്രണേരിയല്‍ എക്‌സലന്‍സ് അവാര്‍ഡിന് ശ്രീനിവാസ് ഡ്രൈവിംഗ് സ്‌കൂള്‍ പ്രൊപ്രൈറ്റര്‍ കെ. ശ്രീനിവാസനും വൊക്കേഷനല്‍ എക്‌സലന്‍സ് അവാര്‍ഡിന് കണ്ണൂക്കരയിലെ മികച്ച ഫോട്ടോഗ്രാഫറും ചിത്രകാരനും നിരവധി അവാര്‍ഡ് ജേതാവുമായ കെ.എം. ഭാസ്‌കരനും അര്‍ഹരായി.
വടകര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.കെ സന്തോഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. റോട്ടറി പ്രസിഡന്റ് മനോജ് നാച്ചുറല്‍ അധ്യക്ഷനായി. റോട്ടറി ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഡോക്ടര്‍ സന്തോഷ് ശ്രീധര്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു. റോട്ടറി സോണല്‍ കോര്‍ഡിനേറ്റര്‍ പി. രാജകുമാര്‍, അസിസ്റ്റന്റ് ഗവര്‍ണര്‍ രവീന്ദ്രന്‍ ചള്ളയില്‍, വി.കെ ബാബുരാജ് എന്നിവര്‍ സന്നിഹിതരായി. രവീന്ദ്രന്‍ പട്ടറത്ത് സ്വാഗതവും സെക്രട്ടറി ശിവദാസ് കുനിയില്‍ നന്ദിയും പറഞ്ഞു.