
വൈവിധ്യമാര്‍ന്ന ചടങ്ങുകളാല്‍ ഉത്സവം സമ്പന്നമാവും.
നാലാം തിയതി രാത്രി ഏഴിനാണ് കൊടിയേറ്റം. അന്നു രാവിലെ മുതലേ ചടങ്ങുകള്‍ നടക്കും. അഭിഷേകം, ഗണപതി ഹോമം, ഉഷ:പൂജ, നിവേദ്യപൂജ, കൊടുക്ക, വൈകുന്നേരം നാലിന് കലവറ നിറക്കല്‍ എന്നിവ നടക്കും. കലവറ നിറക്കല്‍ ഘോഷയാത്രകള്‍ മാങ്ങോട്ട് പാറയില്‍ നിന്ന് ആരംഭിച്ച് മഠത്തില്‍ മുക്ക് വഴിയും മുയിപ്ര പടിഞ്ഞാറ് നിന്ന് തുടങ്ങി വൈക്കിലശ്ശേരി വഴിയും മണിയാറത്ത് മുക്കില്‍ നിന്ന് ആരംഭിച്ച് വൈക്കിലശ്ശേരി തെരുവഴിയുമുള്ള മൂന്ന് ഘോഷയാത്രകള്‍ മലോല്‍ മുക്കില്‍ സംഗമിച്ച് ക്ഷേത്രാങ്കണത്തില്‍ എത്തിച്ചേര്‍ന്ന് കളിയാട്ടത്തിനാവശ്യമായ പൂജാദ്രവ്യങ്ങളും അന്നദാന സാധനങ്ങളും തിരുമുറ്റത്ത് സമര്‍പ്പിക്കും.
ഏഴ് മണിക്ക് കൊടിയേറ്റത്തിനു ശേഷം വെറ്റില കൊടുക്കല്‍, തോറ്റം വരവ്, കുളിച്ചെഴുനള്ളത്ത് നൃത്തം, വെള്ളാട്ടങ്ങള്‍, ഗുരുതി തുടങ്ങിയവയാണ് അന്നത്തെ ചടങ്ങുകള്‍ം.
പിറ്റേന്ന് പുലര്‍ച്ചെ 5 മണിക്ക് തിറകള്‍ തുടങ്ങും. നരമ്പില്‍ ഭഗവതി (പോതി) തിറ, കണ്ണങ്കാട്ട് ഭഗവതി തിറ, പുലിയൂര്‍ കാളി തിറ, ഉച്ചക്ക് ഒരു മണിക്ക് അന്നദാനം, ഉച്ചത്തോറ്റം, കുളിച്ചെഴുന്നള്ളത്ത് നൃത്തം, ദീപാരാധന, വെള്ളാട്ടങ്ങള്‍, തിറകള്‍. രാത്രി 8 മണി അന്നദാനം, 10 മണിക്ക് നാടകം: ചിറക്.
ആറിന് പുലര്‍ച്ചെ 5മണിക്ക് നരമ്പില്‍ ഭഗവതി തിറ, കണ്ണങ്കാട്ട് ഭഗവതി തിറ, പുലിയൂര്‍ കാളി തിറ, വിഷ്ണുമൂര്‍ത്തി തിറ, ഉച്ചക്ക് ഒരു മണി: അന്നദാനം, ഉച്ചത്തോറ്റം, കുളിച്ചെഴുന്നള്ളത്ത് നൃത്തം, വൈകുന്നേരം നാലിന് പുലിയൂര്‍ കണ്ണന്‍ വെള്ളാട്ടം, ഇളനീര്‍ വരവ്, വെള്ളാട്ടങ്ങള്‍, രാത്രി 7.30: അന്നദാനം, കാരണവര്‍ തിറ, നാഗഭഗവതി വെള്ളാട്ടം, നാഗഭഗവതി തിറ, കലാപരിപാടികള്‍. ഏഴിന് തോറ്റം വരവ്, വെള്ളാട്ടങ്ങള്‍, ഗുരുതി, കല്യാണ പന്തല്‍ വരവ്, കൊടിയില കൊടുക്കല്‍, രാവിലെ തിറകള്‍, 11 മണിക്ക കനലാട്ടം, ഒരു മണി തമ്പുരാട്ടിയുടെ തിരുമുടി നിവരല്‍, ഉച്ചക്ക്: അന്നദാനം, രാത്രി ആറാടിക്കല്‍, ആറാട്ട് സദ്യ.
ജനകീയ പങ്കാളിത്തത്തില്‍ 251 അംഗ കമ്മിറ്റിയാണ് ആഘോഷ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഉത്സവത്തിന് വിപുലമായ തയ്യാറെടുപ്പുകളാണ് നടക്കുന്നത്. വിവിധ പ്രദേശങ്ങളില്‍ നിന്ന് വന്‍ജനാവലി ഉത്സവത്തിനെത്തിച്ചേരും.