Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

മയക്ക്മരുന്ന് മാഫിയക്കെതിരെ ജനകീയ പ്രതിരോധം ഉയരണം: താലൂക്ക് വികസന സമിതി

March 1, 2025
in പ്രാദേശികം
A A
മയക്ക്മരുന്ന് മാഫിയക്കെതിരെ ജനകീയ പ്രതിരോധം ഉയരണം: താലൂക്ക് വികസന സമിതി
Share on FacebookShare on Twitter

 

വടകര: മയക്ക്മരുന്ന് ലഹരി മാഫിയക്കെതിരെ വിപുലമായ ജനകീയ പ്രതിരോധം ഉയര്‍ന്ന് വരണമെന്ന് താലൂക്ക് വികസന സമിതി ആവശ്യപ്പെട്ടു .നിയോജ മണ്ഡലം, പഞ്ചായത്ത്, മുനിസിപ്പല്‍, വാര്‍ഡ് അടിസ്ഥാനത്തില്‍ ജനകീയപ്രതിരോധ സമിതി ചേരും. താലൂക്ക് സമിതി അംഗങ്ങളായ പി.സുരേഷ്ബാബു,  ബാബു ഒഞ്ചിയം എന്നിവരാണ് വിഷയം ഉന്നയിച്ചത്. താലൂക്കിലെ മൂന്ന് അസംബ്ലി മണ്ഡലാടിസ്ഥാനത്തിലും എംഎല്‍എമാരുടെ സാന്നിധ്യത്തില്‍ യോഗം ചേരണമെന്നും തുടര്‍ന്ന് പഞ്ചായത്ത്, മുന്‍സിപ്പല്‍ തലത്തിലും വാര്‍ഡ് അടിസ്ഥാനത്തിലും വിപുലമായ ജനകീയയോഗം ചേര്‍ന്ന് ജാഗ്രതാ സമിതികള്‍ എല്ലാ നിലവാരത്തിലും രൂപീകരിക്കണമെന്നും പി.സുരേഷ്ബാബു ആവശ്യപെട്ടു. പ്രതിരോധ സമിതി വിളിക്കാനുള്ള നടപടികള്‍ തുടങ്ങിയതായി എക്‌സൈസ് അധികൃതര്‍ യോഗത്തില്‍ അറിയിച്ചു.
വനവുമായി അതിര്‍ത്തി പങ്കിടുന്ന താലൂക്കിലെ വില്ലേജുകളില്‍ വന്യജീവി ആക്രമണത്തിന്റെ ഭീതിയിലാണ് ജനങ്ങള്‍. ബന്ധപെട്ട വകുപ്പുകള്‍ അടിയന്തിര നടപടി സ്വീകരിക്കണം. കടുത്ത വരള്‍ച്ചയിലേക്ക് പോകുന്ന പശ്ചാത്തലത്തില്‍ താലൂക്കിലെ ജല ജീവന്‍ മിഷന്‍ പദ്ധതികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തീകരിച്ച് കമ്മീഷന്‍ ചെയ്യാന്‍ ജലവിഭവ വകുപ്പ് നടപടികള്‍ സ്വീകരിക്കണമെന്നു യോഗം ആവശ്യപെട്ടു. ഓര്‍ക്കാട്ടേരി കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ കിടത്തിച്ചികിത്സ ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ ലഭ്യമാക്കണമെന്ന്  യോഗം ആവശ്യപ്പട്ടു. ആവശ്യമായ ജീവനക്കാരുടെ നിയമനം, സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ നിയമനം, ഇസിജി. എക്‌സ് റേ, ആധുനിക ലാബ് സൗകര്യം തുടങ്ങിയ പ്രശ്‌നങ്ങള്‍ സമിതി അംഗം പ്രദീപ് ചോമ്പാലയാണ് ഉന്നയിച്ചത്. കരിമ്പനത്തോട്ടിലെ മലിനജലപ്രശ്‌നം പരിഹരിക്കണമെന്ന് വികസനസമിതി അംഗം പി.പി. രാജന്‍ ആവശ്യപ്പെട്ടു. തോട്ടിലെ വെള്ളം കറുപ്പുനിറത്തിലാണുള്ളത്. ദുര്‍ഗന്ധം കാരണം പരിസരവാസികള്‍ ബുദ്ധിമുട്ടിലാണ്. സമീപപ്രദേശങ്ങളില്‍ രാത്രിയായാല്‍ കൊതുകുശല്യം രൂക്ഷമാണ്.ചില സമയങ്ങളില്‍ കുട്ടികള്‍ക്ക് ഉള്‍പ്പെടെ ഛര്‍ദിയും തലകറക്കവും ഉണ്ടാകാറുണ്ടെന്ന് പരാതിയുര്‍ന്നു.
മുന്‍സിപ്പല്‍ കൗണ്‍സിലര്‍ സി.കെ.കരീം അധ്യക്ഷത വഹിച്ചു. സമിതി അംഗങ്ങളായ പി എം മുസ്തഫ, ടി വി ബാലകൃഷ്ണന്‍, ടി വി ഗംഗാധരന്‍, താഹില്‍ദാര്‍ ഡി.രഞ്ജിത്ത് വിവിധ വകുപ്പ് മേധാവികള്‍ എന്നിവര്‍ സംസാരിച്ചു.

RECOMMENDED NEWS

ഓര്‍മകളുടെ മടിത്തട്ടില്‍ വീണ്ടുമൊരു സംഗമം

ഓര്‍മകളുടെ മടിത്തട്ടില്‍ വീണ്ടുമൊരു സംഗമം

4 weeks ago
റെയിൽവേ സമയപരിഷ്കാരം; മലബാറിലെ യാത്രക്കാർക്ക് ഇരുട്ടടി

ട്രാക്കില്‍ മരം വീണ സംഭവം: ട്രെയിന്‍ ഗതാഗതം പൂര്‍ണമായും പുനഃസ്ഥാപിച്ചു

2 weeks ago
ജനാധിപത്യവും  തീവ്രഹിന്ദുത്വ  രാഷ്ട്രീയവും  തമ്മിൽ  ബന്ധമില്ല; ഞാൻ റാപ്പ് പാടും, തൊണ്ടയുണ്ടെങ്കിൽ ഗസലും പാടിയേനെ: വേടൻ

ജനാധിപത്യവും തീവ്രഹിന്ദുത്വ രാഷ്ട്രീയവും തമ്മിൽ ബന്ധമില്ല; ഞാൻ റാപ്പ് പാടും, തൊണ്ടയുണ്ടെങ്കിൽ ഗസലും പാടിയേനെ: വേടൻ

2 weeks ago
കിഫ്ബി റോഡിൽ ടോൾ പിരിച്ചാൽ തടയുമെന്ന് കെ. സുധാകരന്‍

തുഷാര്‍ ഗാന്ധിയെ തടഞ്ഞ നടപടി മതേതര കേരളത്തിന് അപമാനം: കെ.സുധാകരന്‍

3 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal