വടകര: കൗമാരപ്രായക്കാര്‍ക്കിടയില്‍ ഭീതിജനകമായ രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ വര്‍ധിച്ചുവരികയാണെന്നും അവയ്ക്ക് മനഃശാസ്ത്രപരവും ഫലപ്രദവുമായ മാര്‍ഗങ്ങളിലൂടെ പരിഹാരം കാണേണ്ടതുണ്ടെന്നും വനം വന്യജീവി സംരക്ഷണ മന്ത്രി എ കെ
ശശീന്ദ്രന്‍. മുഖ്യമന്ത്രി ഓണ്‍ലൈനായി ഉദ്ഘാടനം നിര്‍വഹിച്ച വടകരയിലെ ജില്ല പോലീസ് പരിശീലന കേന്ദ്രത്തിന്റെ ശിലാഫലകം അനാഛാദനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മനശ്ശാസ്ത്രപരമായ പരിശോധനയിലൂടെയും ഫലപ്രദമായ ബോധവല്‍ക്കരണങ്ങളിലൂടെയും ഇത്തരം പ്രവണതകള്‍ക്ക് നാം പ്രതിരോധം തീര്‍ക്കേണ്ടതുണ്ട്. സമൂഹത്തില്‍ വര്‍ധിച്ചുവരുന്ന മയക്കുമരുന്നിന്റെ അതിപ്രസരം, ആള്‍ക്കൂട്ടങ്ങളുടെ അഴിഞ്ഞാട്ടങ്ങള്‍ ഇവയെല്ലാം പ്രതിരോധിക്കേണ്ടതുണ്ട്. ഇതിനെയല്ലാം സമചിത്തതയോടെ നേരിടാനുള്ള പരിശീലനങ്ങള്‍ പുതിയ
പരിശീലന കേന്ദ്രത്തിലൂടെ പോലിസിന് ലഭ്യമാവട്ടെ എന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ഇതര സംസ്ഥാനങ്ങളിലെ സേനകളുമായി താരതമ്യം ചെയ്യുമ്പോള്‍ മികച്ച സേവനങ്ങള്‍ കാഴ്ചവയ്ക്കാന്‍ കഴിയുന്ന സേനയായി കേരളത്തിലെ പോലീസ് സേന മാറിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പരിഷ്‌കൃത സമൂഹത്തോടൊപ്പം ചേര്‍ന്നുകൊണ്ട് മാതൃകാപരമായും ശാസ്ത്രീയവുമായ പ്രവര്‍ത്തനങ്ങളിലൂടെ കുറ്റകൃത്യങ്ങള്‍ തെളിയിക്കാനാവണം. കാലഘട്ടത്തിന്റെ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് പരിഷ്‌കൃത സമൂഹത്തിന് യോജിച്ച രീതിയിലുള്ള പരിശീലന
രീതികളും പ്രവര്‍ത്തനങ്ങളും പോലിസ് സ്വീകരിക്കണമെന്നും മന്ത്രി പറഞ്ഞു.
വടകര പുതുപ്പണത്ത് എസ്പി ഓഫീസിന് സമീപത്ത് 1.60 കോടി രൂപ ചെലവില്‍ രണ്ടു നിലകളിലായാണ് ജില്ലാ പോലീസ് ട്രെയിനിങ് സെന്റര്‍ നിര്‍മിച്ചത്.
ചടങ്ങില്‍ എംഎല്‍എ കെ കെ രമ മുഖ്യാതിഥിയായി. കൗണ്‍സിലര്‍മാരായ കെ പ്രീതി, കെ കരീം, കോഴിക്കോട് റൂറല്‍ ജില്ലാ പോലീസ് മേധാവി കെ ഇ ബൈജു, കോഴിക്കോട് റൂറല്‍ ഡി സി ആര്‍ ബി ഡിവൈഎസ്പി എല്‍ സുരേഷ് ബാബു, കോഴിക്കോട് റൂറല്‍ കെ പിഒഎ വൈസ് പ്രസിഡന്റ് കെ സുനില്‍കുമാര്‍, കോഴിക്കോട് റൂറല്‍ കെ പി എ സെക്രട്ടറി രജീഷ് ചെമ്മേരി എന്നിവര്‍ സംസാരിച്ചു.