നരിപ്പറ്റ: സ്‌കുളുകളില്‍ പോലും ലഹരിമാഫിയകള്‍ ചതിക്കുഴികള്‍ തീര്‍ക്കുന്ന സ്ഥിതിയാണ് സംസ്ഥാനത്തുള്ളതെന്ന് കെപിസിസി മുന്‍ പ്രസി. മുല്ലപ്പള്ളി രാമചന്ദ്രന്‍ അഭിപ്രായപ്പെട്ടു. കെപിഎസ്ടിഎ നരിപ്പറ്റ ബ്രാഞ്ച് യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മയക്ക്മരുന്ന് സംഘങ്ങളുടെ വിഹാരഭൂമിയായി ദൈവത്തിന്റെ സ്വന്തം നാട് മാറിക്കഴിഞ്ഞു. ഇതിനെതിരെ പ്രതിരോധം തീര്‍ക്കാതെ നിഷ്‌ക്രിയമായി നില്‍ക്കുന്ന സര്‍ക്കാര്‍ ഇളം തലമുറയെ
നശിപ്പിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. വിരമിക്കുന്ന കെ.സുധീഷ് (എച്ച്എം നരിപ്പറ്റ ആര്‍എന്‍എം), ടി.പി. വിശ്വനാഥന്‍ (എച്ച്എം നരിപ്പറ്റ നോര്‍ത്ത് എല്‍പി) എന്നിവര്‍ക്ക് ഉപഹാരങ്ങള്‍ നല്‍കി. അനൂപ് കാരപ്പറ്റ അധ്യക്ഷത വഹിച്ചു. സി.കെ നാണു, മുത്ത്‌ക്കോയ തങ്ങള്‍, പി. അരവിന്ദന്‍, കെ. സജീവന്‍, എ.കെ.ശ്രീജിത്ത്, എന്‍. ഹമീദ്, കെ.കെ. അഞ്ജലി, എ.വിഷ്ണു, ഇ. ഉഷ, ജി.കെ. വരുണ്‍ കുമാര്‍, പി.പി.ദിനേശന്‍, എം.ലിബിയ, സജിത സുധാകരന്‍, കെ.പി.ശ്രീധരന്‍, എം.സുധീരന്‍ എന്നിവര്‍ പ്രസംഗിച്ചു.